Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഇന്ന് ആകാശത്ത് അപൂർവ...

ഇന്ന് ആകാശത്ത് അപൂർവ ചാന്ദ്ര പ്രതിഭാസം; ബ്ലൂ മൂണും മൈക്രോമൂണും ഒന്നിക്കുന്നു

text_fields
bookmark_border
ഇന്ന് ആകാശത്ത് അപൂർവ ചാന്ദ്ര പ്രതിഭാസം; ബ്ലൂ മൂണും മൈക്രോമൂണും ഒന്നിക്കുന്നു
cancel

ഈ മെയ് മാസത്തിന്റെ അവസാന നാളുകളിൽ ആകാശത്ത് അപൂർവ്വമായൊരു ചാന്ദ്രവിസ്മയം വിരുന്നെത്തുകയാണ്. 'ബ്ലൂ മൂൺ', 'മൈക്രോമൂൺ' എന്നീ രണ്ട് പ്രതിഭാസങ്ങൾ ഒരേസമയം ഒത്തുചേരുന്ന 'ബ്ലൂ മൈക്രോമൂൺ' എന്ന അപൂർവ്വ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് വാനനിരീക്ഷകർ. ഈ വർഷം ദൃശ്യമാകുന്ന ഏറ്റവും ചെറിയ വലിപ്പത്തിലുള്ള പൂർണ്ണചന്ദ്രൻ എന്ന പ്രത്യേകതയും ഇതിനുണ്ട്.

സാധാരണയായി ഒരു മാസം ഒരു തവണ മാത്രമാണ് പൂർണ്ണചന്ദ്രനെ കാണാറുള്ളത്. എന്നാൽ അപൂർവ്വമായി ഒരു മാസത്തിൽ രണ്ട് തവണ പൂർണ്ണചന്ദ്രൻ വരാറുണ്ട്. ഇങ്ങനെ ഒരേ മാസത്തിൽ വരുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രനെയാണ് 'ബ്ലൂ മൂൺ' എന്ന് വിളിക്കുന്നത്. ഈ മെയ് മാസത്തിൽ ഇതിനകം ഒരു പൂർണ്ണചന്ദ്രൻ വന്നു കഴിഞ്ഞു, ഇപ്പോൾ രണ്ടാമതൊന്ന് കൂടി വരുന്നതോടെ ഈ മാസം ഒരു 'ബ്ലൂ മൂൺ' തികയുകയാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയത്ത് വരുന്ന പൂർണ്ണചന്ദ്രനെയാണ് 'മൈക്രോമൂൺ' എന്ന് വിളിക്കുന്നത്. വർഷത്തിലെ ഏറ്റവും ചെറിയ വലിപ്പത്തിലുള്ള ചന്ദ്രനായിരിക്കും ഇത്.

സാധാരണ പൂർണ്ണചന്ദ്രനെ അപേക്ഷിച്ച് ഏകദേശം 6% വലിപ്പക്കുറവും 10% പ്രകാശക്കുറവും ഈ ചന്ദ്രനുണ്ടാകും. എന്നാൽ, നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഇതത്ര എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. എങ്കിലും, ആകാശത്ത് ചന്ദ്രൻ ഉദിച്ചുയരുന്ന ആ മനോഹരമായ നിമിഷത്തിൽ, മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിൽ അത് ഏറെ ആകർഷകമായിരിക്കും.

ഈ പ്രതിഭാസം കാണാൻ പ്രത്യേക ടെലിസ്കോപ്പുകളോ ഉപകരണങ്ങളോ ആവശ്യമില്ല. മെയ് 30 രാത്രി മുതൽ 31 പുലർച്ചെ വരെയുള്ള സമയമാണ് വാനനിരീക്ഷകർക്ക് ഏറ്റവും അനുയോജ്യം. ചന്ദ്രൻ ഉദിച്ചുയരുന്ന സന്ധ്യാസമയത്ത് ഒരു തുറസായ സ്ഥലത്തിരുന്ന് ആകാശത്തേക്ക് നോക്കിയാൽ ഈ മനോഹരമായ കാഴ്ച നിങ്ങൾക്ക് ആസ്വദിക്കാം. ഒപ്പം 'ആന്റാരസ്' എന്ന തിളക്കമുള്ള നക്ഷത്രത്തെയും ചന്ദ്രന് തൊട്ടടുത്ത് കാണാൻ സാധിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Science NewsAstronomyblue moonSky Wonder
News Summary - Blue Moon and Micromoon coming together
Next Story