Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുനാമിക്ക്​ കാരണമായ ടോംഗ അഗ്നിപർവത സ്​ഫോടനം; നാസ പങ്കുവെച്ച ബഹിരാകാശത്ത്​ നിന്നുള്ള ചിത്രങ്ങൾ വൈറൽ
cancel
Homechevron_rightTECHchevron_rightSciencechevron_rightസുനാമിക്ക്​ കാരണമായ...

സുനാമിക്ക്​ കാരണമായ ടോംഗ അഗ്നിപർവത സ്​ഫോടനം; നാസ പങ്കുവെച്ച ബഹിരാകാശത്ത്​ നിന്നുള്ള ചിത്രങ്ങൾ വൈറൽ

text_fields
bookmark_border

തെക്കൻ പസഫിക് രാജ്യമായ ടോംഗയിലെ അഗ്നിപർവത സ്​ഫോടനം ലോകമെമ്പാടും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പസഫിക് സമുദ്രത്തിന് ചുറ്റും സുനാമി തിരമാലകൾക്ക് കാരണമായി മാറിയ അഗ്നിപർവത സ്​ഫോടനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.


സുനാമി തിരമാലകൾ മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്​ ദ്വീപ് രാഷ്ട്രത്തി​െൻറ തലസ്ഥാനത്ത്​ ഗുരുതരമായ നാശനഷ്ടങ്ങളാണുണ്ടായത്​. തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വിഡിയോകളും പ്രചരിച്ചിരുന്നു.

എന്നാൽ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ടോംഗ അഗ്നിപർവത സ്​ഫോടനവുമായി ബന്ധപ്പെട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്​. സ്​ഫോടനം കാരണം ഭൂമിയുടെ ഒരു ഭാഗം പുകയാൽ മൂടപ്പെട്ട്​ ചാരനിറമായ നിലയിലുള്ള​ ചിത്രങ്ങളാണ്​​ പങ്കുവെച്ചത്​. അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ നിന്ന്​ (ISS) പകർത്തിയ ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്​.

Image: NASA

''പസഫിക് രാജ്യമായ ടോംഗയിൽ ശനിയാഴ്ച നടന്ന വെള്ളത്തിനടിയിലുള്ള അഗ്നിപർവത സ്ഫോടനത്തിൽ നിന്നുള്ള ചാരം ആയിരക്കണക്കിന് അടി ഉയരത്തിലേക്ക്​ സഞ്ചരിച്ച്​ അന്തരീക്ഷത്തിലേക്ക് എത്തുകയും സ്​പേസ്​ സ്​റ്റേഷനിൽ നിന്ന്​ അത്​ കാണാൻ സാധിക്കുകയും ചെയ്​തു. ഞായറാഴ്‌ച ന്യൂസിലാൻഡിനു മുകളിലൂടെയുള്ള യാത്രയ്ക്കിടെ, കെയ്‌ല ബാരൺ [ബഹിരാകാശ സഞ്ചാരി] വിൻഡോ തുറന്ന് സ്‌ഫോടനത്തി​െൻറ അനന്തരഫലങ്ങൾ കണ്ടു''. -നാസ ചിത്രങ്ങൾക്ക്​ അടിക്കുറിപ്പായി എഴുതി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TsunamiSpace StationNASATonga Volcanic EruptionAsh
News Summary - Ash from volcanic eruption in Tonga seen from International Space Station NASA
Next Story