അത് ആത്മാവോ?
text_fieldsഹാമറോഫ്
ആത്മാവ് ഉണ്ടോ? കാലങ്ങളായുള്ള ചർച്ചയാണിത്. ഇക്കാര്യത്തിൽ ആത്മാവില്ല എന്നാണ് ശാസ്ത്രപക്ഷം. എന്നാൽ, അരിസോണ സർവകലാശാല അനസ്തേഷ്യോളജിസ്റ്റും അനസ്തേഷ്യോളജി ആൻഡ് സൈക്കോളജി പ്രഫസറുമായ ഡോ. സ്റ്റുവർട്ട് ഹാമറോഫിന്റെ പരീക്ഷണം മറ്റൊരു കഥ പറയുന്നു. മരിച്ച ഒരു രോഗിയുടെ തലച്ചോറിനെ ഇലക്ട്രോഎൻസെഫലോഗ്രാം (ഇ.ഇ.ജി) ഉപയോഗിച്ചാണ് അദ്ദേഹം പരീക്ഷണം നടത്തിയത്.
മരണശേഷം തലച്ചോറിൽനിന്ന് വിചിത്രമായ ഊർജം പുറപ്പെടുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞു. മരണപ്പെട്ടയാളുടെ തലച്ചോറിൽ സെൻസറുകൾ ഘടിപ്പിച്ചു നടത്തിയ നിരീക്ഷണത്തിലായിരുന്നു കണ്ടെത്തൽ. ഒന്നുകിൽ അത് മരണത്തോടടുത്ത അനുഭവമായിരിക്കാം (നിയർ ഡെത്ത് എക്സ്പീരിയൻസ്), അല്ലെങ്കിൽ ‘ആത്മാവ്’ ശരീരം വിട്ടുപോകുന്നതാകാമെന്നും അദ്ദേഹം പറഞ്ഞു.
ആത്മാവിന്റെ സാന്നിധ്യം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടു എന്ന് പറയാനാവില്ലെങ്കിലും, മരണാനന്തര ശരീരാവസ്ഥകളെക്കുറിച്ച പഠനത്തിൽ അതിനിർണായകമാണ് ഈ കണ്ടെത്തൽ. ചിന്ത, അവബോധം എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്ക തരംഗങ്ങളെ ഇ.ഇ.ജിയിലൂടെ മനസ്സിലാക്കാൻ സാധിക്കും. മരിച്ചുകഴിഞ്ഞാലും ആ തരംഗങ്ങൾ ഒന്നര മിനിറ്റുവരെ നീണ്ടുനിൽക്കുകയും പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യുന്നുവെന്ന് ഹാമറോഫ് പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ചവരുടെ തലച്ചോർ, മരണം ഉറപ്പാക്കാൻ ഇ.ഇ.ജി പരിശോധനക്ക് വിധേയമാക്കാറുണ്ട്. അതിൽ ഭൂരിഭാഗം മൃതദേഹങ്ങളിലും ഇത്തരം ഊർജം പുറത്തുപോകുന്നത് ശ്രദ്ധിച്ചപ്പോഴാണ് അത് പ്രത്യേകമായി പരീക്ഷിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

