Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആ​കാ​ശ​ത്ത് വീ​ണ്ടും...

ആ​കാ​ശ​ത്ത് വീ​ണ്ടും ച​രി​ത്ര​മെ​ഴു​തി അ​നി​ൽ മേ​നോ​ൻ: ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും വി​ജ​യം

text_fields
bookmark_border
ആ​കാ​ശ​ത്ത് വീ​ണ്ടും ച​രി​ത്ര​മെ​ഴു​തി അ​നി​ൽ മേ​നോ​ൻ: ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും വി​ജ​യം
cancel

വാ​ഷി​ങ്ട​ൺ: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം. ക​ഴി​ഞ്ഞ​ദി​വ​സം, അ​നി​ൽ മേ​നോ​നും സ​ഹ​യാ​ത്രി​ക സോ​ഫി അ​ഡ​നോ​ട്ടു​മാ​ണ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന് പു​റ​ത്ത് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച​ത്. നി​ല​യ​ത്തി​ന്റെ ത​ക​രാ​റി​ലാ​യ ആ​ന്റി​ന ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​നി​ടെ വി​ജ​യ​ക​ര​മാ​യി അ​വ​ർ നീ​ക്കം ചെ​യ്തു. എ​ന്നാ​ൽ, പ​ക​രം ആ​ന്റി​ന സ്ഥാ​പി​ക്കാ​ൻ സ​മ​യം ല​ഭി​ച്ചി​ല്ല. പു​തി​യ ആ​ന്റി​ന സ്ഥാ​പി​ക്കു​ന്ന ജോ​ലി മ​റ്റൊ​രു ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​നി​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് നാ​സ അ​റി​യി​ച്ചു.

ആ​റ് മ​ണി​ക്കൂ​റും 23 മി​നി​റ്റും നീ​ണ്ട ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് ത​ക​രാ​റി​ലാ​യ ‘സ്പേ​സ് ടു ​ഗ്രൗ​ണ്ട്’ ആ​ന്റി​ന ഇ​രു​വ​രും നീ​ക്കം ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്കാ​ണ് ന​ട​ത്തം ആ​രം​ഭി​ച്ച​ത്. ഒ​റ്റ​പ്പാ​ല​ത്ത് കു​ടും​ബ​വേ​രു​ക​ളു​ള്ള അ​നി​ൽ മേ​നോ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച​യും ബ​ഹി​രാ​കാ​ശ ന​ട​ത്തം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ത​ക​രാ​റി​ലാ​യ ആ​ന്റി​ന നീ​ക്കം ചെ​യ്യു​ക​യും പ​ക​രം പു​തി​യ ആ​ന്റി​ന സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു ര​ണ്ടാം ദൗ​ത്യ​ത്തി​ലെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. എ​ന്നാ​ൽ, ആ​ന്റി​ന​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന പ​വ​ർ, ഡേ​റ്റ ക​ണ​ക്ട​റു​ക​ൾ വേ​ർ​പെ​ടു​ത്തു​ന്ന​തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ കാ​ല​താ​മ​സം നേ​രി​ട്ടു.

ആ​ന്റി​ന​യു​ടെ ഗിം​ബ​ൽ അ​സം​ബ്ലി​യി​ൽ ലോ​ക്കി​ങ് പി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും ബൂ​മി​ൽ​നി​ന്ന് ആ​ന്റി​ന അ​ഴി​ച്ചെ​ടു​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​ന്നു. ആ​ഗ​സ്റ്റ് 25ന് ​അ​നി​ൽ വീ​ണ്ടും ആ​കാ​ശ​ത്ത് ന​ട​ക്കും. ഇ​തി​നി​ടെ, ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ അ​നി​ലും സ​ഹ​യാ​ത്രി​ക​രും പ​ച്ച​ക്ക​റി​ക​ൾ വി​ള​വെ​ടു​ക്കു​ന്ന​തി​ന്റെ ചി​ത്ര​വും നാ​സ പു​റ​ത്തു​വി​ട്ടു. ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ളി​ൽ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന പ​രീ​ക്ഷ​ണ​മാ​ണ് നി​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacenasaspace walkAnil Menon
News Summary - Anil Menon writes history again in the sky
Next Story