ദുബൈയുടെ രാത്രി ദൃശ്യം പങ്കുവെച്ച് അൽ നിയാദി
text_fieldsസുൽത്താൻ അൽ നിയാദി പങ്കുവെച്ച ദുബൈയുടെ ചിത്രം
ദുബൈ: നഗരത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ച് സുൽത്താൻ അൽ നിയാദി. രാത്രിയിൽ വെട്ടിത്തിളങ്ങുന്ന സുന്ദരമായ ചിത്രത്തിൽ നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ദൃശ്യമാണ്. ദുബൈ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നു എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. നേരത്തേ യു.എ.ഇയുടെ നിരവധി ചിത്രങ്ങൾ അൽ നിയാദി പങ്കുവെച്ചിരുന്നു.
ജന്മനാടായ അബൂദബിയിലെ അൽഐനിന്റെ ആകാശദൃശ്യം ഇതിൽ ശ്രദ്ധിക്കപ്പെട്ടതാണ്. നേരത്തേയും പല ബഹിരാകാശ യാത്രികരും ഭൂമിയിൽനിന്ന് 400 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ദുബൈയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

