Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightയു.എ.ഇയും ഒമാനും...

യു.എ.ഇയും ഒമാനും ഒന്നാകുന്ന കാഴ്ച; ബഹിരാകാശത്തുനിന്നുള്ള ചിത്രം പങ്കുവെച്ച് അൽ നിയാദി

text_fields
bookmark_border
alneyadi 768756
cancel

യു.എ.ഇയുടെയും ഒമാന്‍റെയും ബഹിരാകാശത്തുനിന്നുള്ള ദൃശ്യം പങ്കുവെച്ച് യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അൽ നി​യാ​ദി. ട്വിറ്ററിലാണ് ചിത്രം പങ്കുവെച്ചത്. ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് നിയാദി.

യു.എ.ഇയും ഒമാനും ഉൾപ്പെടുന്ന കരഭാഗങ്ങളും സമുദ്രവും മേഘാവൃതമായ ആകാശവുമെല്ലാം നിയാദി പങ്കുവെച്ച ചിത്രത്തിൽ കാണാം. 'ഒമാനും യു.എ.ഇയും ഒന്നാകുന്ന കാഴ്ച. നമ്മെ ചേർത്തുനിർത്തുന്ന ശക്തമായ ബന്ധത്തിന്‍റെയും പൈതൃകത്തിന്‍റെയും ആഘോഷമാണിത്' -നിയാദി ട്വീറ്റിൽ പറഞ്ഞു.


ബഹിരാകാശത്തെ ജീവിതത്തെ കുറിച്ച് കൗതുകകരമായ നിരവധി വിവരങ്ങൾ സുല്‍ത്താന്‍ അല്‍ നെയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഈ മാസമാദ്യം ദുബൈയുടെ രാത്രിചിത്രം പങ്കുവെച്ചത് വൈറലായിരുന്നു.


അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാണ് നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നിയാദി, നാസയുടെ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ബോവനുമൊന്നിച്ചാണ് ഏപ്രില്‍ 29ന് രാത്രി ഏഴ് മണിക്കൂർ നീണ്ട ബഹിരാകാശ നടത്തത്തിനിറങ്ങിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEOmanSultan AlNeyadi
News Summary - Al Neydi shared the image of UAE, Oman from space
Next Story