Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅർബുദം ചെറുക്കാൻ എ.ഐ

അർബുദം ചെറുക്കാൻ എ.ഐ

text_fields
bookmark_border
അർബുദം ചെറുക്കാൻ എ.ഐ
cancel

നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാ​ങ്കേതിക വിദ്യ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തുക ആരോഗ്യമേഖലയിലായിരിക്കുമെന്ന് നേരത്തേതന്നെ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. അതിനെ സാധൂകരിക്കുംവിധമുള്ളൊരു വാർത്തയാണിപ്പോൾ അമേരിക്കയിൽനിന്ന് വന്നിരിക്കുന്നത്. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകർ അർബുദ ചികിത്സാ രംഗത്ത് വൻ പ്രതീക്ഷയേകുന്നൊരു ​എ.ഐ ഉപകരണം വികസിപ്പിച്ചിരിക്കുന്നു -ഐ സ്റ്റാർ (ഇൻഫെറിങ് സൂപ്പർ റെസല്യൂഷൻ ടിഷ്യൂ ആർകിടെക്ചർ).

ഡോക്ടർമാർക്ക് രോഗനിർണയത്തിന് സഹായകമാകുംവിധം മെഡിക്കൽ ഇമേജുകൾ കൃത്യവും വിശദവുമായി വിലയിരുത്താൻ കഴിയുന്ന ഉപകരണമാണിത്. ഇതുവഴി, രോഗനിർണയം എളുപ്പവും കൃത്യവുമാകും. ഈ ഉപകരണത്തിൽ, നിലവിലുള്ള സാ​ങ്കേതികവിദ്യയിൽനിന്ന് വ്യത്യസ്തമായി അർബുദ കോശങ്ങൾ നേരിട്ട് കാണാനാകും.

ഇമ്യൂണോതെറപ്പി പോലുള്ള ചികിത്സകൾ ഏത് രോഗികളിലാണ് ഏറ്റവും കൂടുതൽ ഫലപ്രദമാവുക എന്നും ഈ ഉപകരണത്തിന് കണ്ടെത്താനാകും. മനുഷ്യശരീരത്തിലെ വിവിധ അർബുദ കോശങ്ങളിൽ ഐ സ്റ്റാറിന്റെ പ്രവർത്തനം പരീക്ഷിച്ചു വിജയിച്ചുവെന്ന് ‘നേച്ചർ ബയോടെക്നോളജി’യിൽ പ്രസിദ്ധീകരിച്ച പ്രബന്ധം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CancerPreventA.I
News Summary - AI to Prevent Cancer
Next Story