Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിത്യ എൽ 1ന്‍റെ നാലാം ഭ്രമണപഥ മാറ്റം വിജയകരം; സെപ്റ്റംബർ 19ന് ഭൂമിയെ വിട്ട് ലഗ്രാഞ്ചിയൻ പാതയിലേക്ക് മാറും

text_fields
bookmark_border
Aditya-L1
cancel

ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1ന്‍റെ നാലാം ഭ്രമണപഥമാറ്റം വിജയകരം. നിലവിൽ ഭൂമിയുടെ 256 കിലോമീറ്റർ അടുത്തും 121973 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലംവെക്കുന്നത്. ആദിത്യയിലെ ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്.

നാലാം ഭ്രമണപഥത്തിൽ വലംവെക്കുന്നത് പൂർത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ചിയൻ 1 പോയന്റിലേക്കുള്ള യാത്ര തുടങ്ങും. ഇതിനായി ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ച് പേടകത്തെ ട്രാൻസ് ലഗ്രാഞ്ചിയൻ പോയന്റ് 1 പാതയിലേക്ക് മാറ്റും. ഈ പ്രക്രിയ സെപ്റ്റംബർ 19ന് രാവിലെ രണ്ട് മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ബം​​ഗ​​ളൂ​​രു​​വി​​ലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്‍വ​​ർ​​ക്കി​​ൽ (ഇ​​സ്ട്രാ​​ക്) നി​​ന്നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചാ​​ണ് ആ​​ദി​​ത്യ നീ​​ങ്ങു​​ന്ന​​ത്. മൊ​​റീ​​ഷ്യ​​സി​​ലെ​​യും പോ​​ർ​​ട്ട് ബ്ലെ​​യ​​റി​​ലെ​​യും ഐ.​​എ​​സ്.​​ആ​​ർ.​​ഒ​​യു​​ടെ ഗ്രൗ​​ണ്ട് സ്റ്റേ​​ഷ​​നു​​ക​​ളും ഭ്ര​​മ​​ണ​​പ​​ഥ മാ​​റ്റ പ്ര​​ക്രി​​യ​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി.

സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. മൂന്നു തവണ ആദിത്യയുടെ ഭ്രമണപഥമാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ 125 ദിവസമെടുക്കും. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.

സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aditya-L1 fourth Earth-bound maneuvre is performed successfully
Next Story