Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightതുമ്പയിലെ ആദ്യ...

തുമ്പയിലെ ആദ്യ റോക്കറ്റ്​ കുതിപ്പിന്​ 60 വർഷം

text_fields
bookmark_border
തുമ്പയിലെ ആദ്യ റോക്കറ്റ്​ കുതിപ്പിന്​ 60 വർഷം
cancel

തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ൽ​നി​ന്ന്​ ആ​ദ്യ റോ​ക്ക​റ്റ്​ വി​ക്ഷേ​പി​ച്ചി​ട്ട്​ 60 വ​ർ​ഷം. 1963 ന​വം​ബ​ർ 21നാ​ണ് തു​മ്പ​യി​ലെ മേ​രി മ​ഗ്ദ​ല​ന​മ​റി​യം ക​ത്തോ​ലി​ക്ക പ​ള്ളി​ക്ക് മു​ന്നി​ൽ​നി​ന്ന് രാ​ജ്യ​ത്തെ ആ​ദ്യ സൗ​ണ്ടി​ങ്​ റോ​ക്ക​റ്റ് കു​തി​ച്ചു​യ​ർ​ന്ന​ത്.

‘നൈ​ക്കി അ​പ്പാ​ച്ചേ’ റോ​ക്ക​റ്റാ​ണ് ഇ​വി​ടെ​നി​ന്ന്​ ഉ​യ​ർ​ന്നു​പൊ​ങ്ങി​യ​ത്. ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാ​മി​നാ​യി​രു​ന്നു വി​ക്ഷേ​പ​ണ​ത്തി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല. ഭൂ​മി​യു​ടെ കാ​ന്തി​ക ബ​ല​രേ​ഖ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​മെ​ന്ന പ്ര​ത്യേ​ക​ത​യു​ള്ള തു​മ്പ​​യി​ലെ വി​ക്ഷേ​പ​ണ കേ​ന്ദ്രം തു​ട​ർ​ന്ന്​ ‘തു​മ്പ ഇ​ക്വ​റ്റേ​റി​യ​ൽ റോ​ക്ക​റ്റ് ലോ​ഞ്ചി​ങ്​ സ്‌​റ്റേ​ഷ​ൻ’ എ​ന്ന​റി​യ​പ്പെ​ട്ടു. പി​ന്നീ​ട് വി​ക്രം സാ​രാ​ഭാ​യ് സ്‌​പേ​സ് സെ​ന്റ​റാ​യും മാ​റി. സൗ​ണ്ടി​ങ്​ റോ​ക്ക​റ്റു​പ​യോ​ഗി​ച്ച് അ​ന്ത​രീ​ക്ഷ​ത്തി​ന്റെ മേ​ൽ​ഭാ​ഗ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്‌​തി​രു​ന്ന​ത്.

പി​ന്നീ​ട് തു​മ്പ ഗ്രാ​മം കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം പ​ണി​തു. 1980 ജൂ​ലൈ 18ന് ​ഇ​ന്ത്യ​ൻ നി​ർ​മി​ത റോ​ക്ക​റ്റാ​യ എ​സ്.​എ​ൽ.​വി -ത്രീ ​ഉ​പ​യോ​ഗി​ച്ച് ഉ​പ​ഗ്ര​ഹ​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച്​ രാ​ജ്യം ച​രി​ത്രം സൃ​ഷ്ടി​ച്ചു. ഇ​തോ​ടെ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ ശേ​ഷി കൈ​വ​രി​ച്ച ലോ​ക​ത്തെ ആ​റാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. 1992 മേ​യ് 20ന് ​പി.​എ​സ്.​എ​ൽ.​വി​യു​ടെ വി​ജ​യ​ക​ര​മാ​യ ആ​ദ്യ വി​ക്ഷേ​പ​ണം ന​ട​ന്നു. 2001 ഏ​പ്രി​ൽ 18നാ​യി​രു​ന്നു ജി.​എ​സ്.​എ​ൽ.​വി​യു​ടെ ആ​ദ്യ വി​ക്ഷേ​പ​ണം.

ആ​ദ്യ വി​ക്ഷേ​പ​ണ​ത്തി​​ന്‍റെ 60ാം ​ വ​ർ​ഷി​​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ശ​നി​യാ​ഴ്ച രാ​വി​ലെ 8.45ന്​ ​വി.​എ​സ്.​എ​സ്.​സി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കേ​ന്ദ്ര സ​ഹ​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സി​ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്.​ സോ​മ​നാ​ഥ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rocketTech NewsTumba
News Summary - 60 years since the first rocket in Tumba
Next Story