സൗദിയിൽ 807 പേർക്ക് കൂടി കോവിഡ്, മരണമില്ല
text_fieldsജിദ്ദ: സൗദിയിൽ 24 മണിക്കൂറിനിടെ 707 പേർക്ക് പുതുതായി കോവിഡ്ബാധ സ്ഥിരീകരിച്ചു. 389 പേർക്ക് രോഗമുക്തി ഉണ്ടായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 805,277 ഉം രോഗമുക്തരുടെ എണ്ണം 788,760 ഉം ആയി. 24 മണിക്കൂറിനിടെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതോടെ രാജ്യത്തെ ആകെ മരണം 9,233 ആയി തുടരുന്നു. നിലവിൽ 7,284 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 152 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 204, ജിദ്ദ 110, ദമ്മാം 64, മക്ക 39, ഹുഫൂഫ് 39, മദീന 24, ത്വാഇഫ് 16, അബ്ഹ 16, അൽബഹ 14, ജീസാൻ 11, ദഹ്റാൻ 11, ബുറൈദ 9, ഖോബാർ 7, ഹാഇൽ 6, ഹഫർ അൽബാത്വിൻ 6, തബൂക്ക് 5, ഖമീസ് മുശൈത്ത് 5, ഉനൈസ 5, അൽറസ് 5, ഖർജ് 5, നജ്റാൻ 4, അറാർ 3, യാംബു 3, സാറത് ഉബൈദ 3, ജുബൈൽ 3, സബ്‍യ 3, ബൽജുറൈഷി 3, അൽഉല 3.

