Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല: പരമ്പരാഗത...

ശബരിമല: പരമ്പരാഗത പാതകളിലൂടെയുള്ള യാത്രയും നിരോധിച്ചേക്ക​ും

text_fields
bookmark_border
sabarimala-devotees
cancel
കോട്ടയം: കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ശബരിമല തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ​ പരമ്പരാഗത കാനനപാതകളും സഞ്ചാരത്തിനു തുറന്നുകൊടുക്കില്ല.
പൊലീസി​ൻെറ വെർച്വൽ ക്യൂവിലൂടെ മാത്രം ബുക്ക്​ ചെയ്യുന്നവരെ ഇത്തവണ കടത്തിവിട്ടാൽ മതിയെന്ന തീരുമാനത്തി​ൻെറ അടിസ്ഥാനത്തിൽ പരമ്പരാഗത കാനനപാതകളിൽ തീർഥാടകരെ അനുവദിക്കരുതെന്ന്​ എരുമേലിയടക്കം വിവിധ തദ്ദേശ സ്ഥാപനങ്ങളും സർക്കാറിനോട്​ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്​ച ചേർന്ന അവലോകന യോഗത്തിലാണ്​​ തദ്ദേശ സ്ഥാപനങ്ങൾ ഈആവശ്യം മുന്നോട്ടുവെച്ചത്​. തീർഥാടനകാലത്ത്​ മാത്രം കാനന പാതകളിലൂടെ ലക്ഷക്കണക്കിനു​ തീർഥാടകർ​ സന്നിധാനത്ത്​ എത്തുന്നുണ്ട്​​. വാഹനമാർഗം എത്തുന്നതി​ൻെറ പകുതിയോളം വരുമിത്​.
എരുമേലി-പേരൂർത്തോട്​-കാ​ളകെട്ടി, പെരിയാർ-പുല്ലുമേട്​ എന്നിവയാണ്​ പ്രധാനപരമ്പരാഗത പാതകൾ. കുമളിവഴി വണ്ടിപ്പെരിയാറിലെത്തി പുല്ലുമേടുവഴി പോകുന്നവരിൽ ബഹുഭൂരിപക്ഷവും തമിഴ്​നാട്ടുകാരാണ്​. എരുമേലിവഴി പോകുന്നവരിൽ തമിഴ്​നാട്​-ആന്ധ്ര-കർണാടക സംസ്ഥാനക്കാരും.
കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ഇത്തവണ ഈ പാതകൾ അടക്കണമെന്നാണ്​ തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം. കാനനപാതക​െളല്ലാം നിലവിൽ അപകടകരമായ അവസ്ഥയിലാണ്​. വന്യമൃഗശല്യം അതി​രൂക്ഷവും. തീർഥാടനം തുടങ്ങിയാൽ രാത്രിയും പകലും സഞ്ചാരമുണ്ട്.
അതിനാൽ ഒരുസമയത്തും ഇതുവഴി യാത്ര അനുവദിക്കരുതെന്ന്​ ആരോഗ്യവകുപ്പും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.​ ശബരിമല​െക്കാപ്പം പ്രധാന ഇടത്താവളങ്ങളിലും നിയന്ത്രണം വേണമെന്നാണ്​ നിർദേശം. എരുമേലിയിലും അനുബന്ധ പാതകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​.
തീർഥാടകർ കൂടുതലായി എത്തുന്ന പ്രധാന ക്ഷേത്രങ്ങൾ-റെയിൽവേ സ്​റ്റേഷനുകൾ, ബസ്​സ്​റ്റാൻഡുകൾ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ തീർഥാടകരുടെ എണ്ണം ദിവസം 5000ത്തിൽ കൂടില്ലെന്ന സൂചനയാണ്​ ലഭിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News#Traditional routes
Next Story