മിഡിൽ ഈസ്റ്റിലെ ആദ്യ ഇ-ജി.പി.എസ് റോബോട്ട് സംവിധാനവുമായി വി.പി.എസ്- ബുർജീൽ ആശുപത്രി
text_fieldsഅബൂദബി: അതിസൂക്ഷ്മവും സങ്കീർണവുമായ നട്ടെല്ല് ശസ്ത്രക്രിയകൾക്ക് കൃത്യത ഉറപ്പാക്കാൻ യു.എ.ഇയിൽ ഇനി മുതൽ റോബോട്ട് സംവിധാനവും. അബൂദബിയിലെ വി.പി.എസ്- ബുർജീൽ ആശുപത്രിയാണ് നട്ടെല്ല് ശസ്ത്രക്രിയയിൽ വഴിത്തിരിവാകുന്ന സാങ്കേതികവിദ്യ മിഡിൽ ഈസ്റ്റിൽ ആദ്യമായി ലഭ്യമാക്കിയത്. ലോകത്തെ പ്രധാനപ്പെട്ട നൂറോളം ആശുപത്രികളിൽ മാത്രം ലഭ്യമായ റോബോട്ടായ എക്‌സെൽഷ്യസ്- ജി.പി.എസ് റോബോട്ടാണ് സങ്കീർണ ശസ്‍ത്രക്രിയകൾ സുഗമമാക്കാൻ ഡോക്ടർമാരെ സഹായിക്കുക. നട്ടെല്ല് ശസ്ത്രക്രിയകളിൽ ഏറെ നിർണായകമാണ് സൂക്ഷ്‌മമായി സ്ക്രൂ ഘടിപ്പിക്കുന്ന നടപടി. ഇ-ജി.പി.എസ് റോബോട്ട് കൃത്യതയോടെ ഇതിനു സഹായിക്കുമെന്ന് ബുർജീൽ ആശുപത്രി സി.ഇ.ഒ ജോൺ സുനിൽ പറഞ്ഞു. ശസ്ത്രക്രിയയുടെ സമയം കുറക്കാനും മികച്ച ഫലമുണ്ടാക്കാനും ഇ-ജി.പി.എസ് റോബോട്ടിൻെറ സഹായത്തോടെ കഴിയുമെന്ന് ബുർജീൽ ആശുപത്രിയിൽ കൺസൽട്ടൻറ് ന്യൂറോ സർജനായ ഡോ. അമർ എൽ ഷവറാബി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

