2032 വരെ ഇന്ത്യൻ ഗുസ്തിയെ യു.പി ഏറ്റെടുത്തു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഗുസ്തിയെ 2032 വരെ ഏറ്റെടുക്കാൻ ഉത്തർപ്രദേശ് സർക്കാറിെൻറ തീരുമാനം. ഗുസ്തി താരങ്ങൾക്കാവശ്യമായ സൗകര്യവും പരിശീലനവും ഈ കാലയളവിൽ യു.പി സർക്കാർ നൽകും. ഇതിനായി 170 കോടി നീക്കിവെക്കുമെന്നും ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) പ്രസിഡൻറ് ബ്രിജ്ഭൂഷൺ ശരൺ സിങ് പറഞ്ഞു.
ഹോക്കിക്ക് പിന്തുണ നൽകാൻ ചെറിയ സംസ്ഥാനമായ ഒഡിഷ സർക്കാറെടുത്ത തീരുമാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങൾ യു.പിയെ സമീപിച്ചതെന്ന് ബ്രിജ്ഭൂഷൺ പറഞ്ഞു. 2024 വരെ വർഷംതോറും 10 കോടി വീതവും 2028 വരെ വർഷം 15 കോടി വീതവും 2032 വരെ വർഷം 20 കോടി വീതവും നൽകുമെന്നാണ് യു.പി സർക്കാർ സമ്മതിച്ചതെന്നും ഡബ്ല്യു.എഫ്.ഐ പ്രസിഡൻറ് അറിയിച്ചു.