Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_right'മഴത്തുള്ളികളേ, നിങ്ങൾ...

'മഴത്തുള്ളികളേ, നിങ്ങൾ വെറുതെ പോകേണ്ട': മഴവെള്ള സംഭരണത്തിന്റെ ഗുണങ്ങൾ ഇവയെല്ലാം...

text_fields
bookmark_border
മഴത്തുള്ളികളേ, നിങ്ങൾ വെറുതെ പോകേണ്ട:  മഴവെള്ള സംഭരണത്തിന്റെ ഗുണങ്ങൾ ഇവയെല്ലാം...
cancel

ജലക്ഷാമം വലിയ പ്രതിസന്ധിയായി മാറുന്ന കാലഘട്ടത്തിലാണ്, മഴവെള്ള സംഭരണമെന്നത് പ്രസക്തമാകുന്നത്. ധാരാളം മഴ ലഭിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് വേനൽക്കാലത്ത് കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥ ഇന്ന് സർവസാധാരണമാണ്. ഈ സാഹചര്യത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യം വലുതാണ്.

  1. മഴവെള്ള സംഭരണം എന്നാൽ പുരപ്പുറത്തോ തുറസ്സായ സ്ഥലത്തോ വീഴുന്ന മഴവെള്ളം ശേഖരിച്ച് ഭാവിയിലെ ഉപയോഗത്തിനായി സംരക്ഷിക്കുന്ന പ്രക്രിയയാണ്. ഇത് പ്രധാനമായും രണ്ട് രീതികളിലാണ് നടത്തുന്നത്.
  2. മേൽക്കൂരയിൽ നിന്നുള്ള വെള്ളം പൈപ്പുകൾ വഴി ടാങ്കുകളിക്ക് എത്തിച്ച് സംഭരിക്കുന്ന രീതി.
  3. ഭൂമിയിലേക്ക് വെള്ളം ഇറങ്ങാൻ അനുവദിച്ച് ഭൂഗർഭജലനിരപ്പ് ഉയർത്തുന്ന റീചാർജ് കിണറുകളും കുഴികളും നിർമിക്കുന്ന രീതി.

പ്രയോജനങ്ങൾ

  • വേനൽക്കാലത്തെ ജലക്ഷാമത്തിന് ഇത് പരിഹാരമാകും. വീട്ടാവശ്യങ്ങൾക്കും തോട്ടം നനക്കാനും ഈ വെള്ളം ഉപയോഗിക്കാം.
  • ഭൂഗർഭജലനിരപ്പ് സംരക്ഷിക്കാനും ഉയർത്താനും സഹായിക്കുന്നു. അമിതമായ കിണർ ജല ചൂഷണം മൂലം പല പ്രദേശങ്ങളിലും ജലനിരപ്പ് അപകടകരമാം വിധം താഴ്ന്നു കൊണ്ടിരിക്കുകയാണ്.
  • വെള്ളപ്പൊക്ക സാധ്യത കുറക്കാനും ഇത് ഉപകരിക്കും, കാരണം മഴവെള്ളത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോകുന്നതിന് മുമ്പ് ശേഖരിക്കപ്പെടുന്നു.

പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ മഴവെള്ള സംഭരണ സംവിധാനം നിർബന്ധമാക്കണമെന്ന് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, പ്രാവർത്തികമാക്കുന്നതിൽ പലയിടത്തും വീഴ്ച സംഭവിക്കുന്നുണ്ട്. ചെലവ് കൂടുമെന്നും അനാവശ്യമെന്നും കരുതി പല വീട്ടുകാരും ഇത് ഒഴിവാക്കുന്ന പ്രവണതയാണ് കാണുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ വലിയ ലാഭമാണ് നൽകുക എന്നതാണ് യാഥാർഥ്യം. പൈപ്പ് വെള്ളത്തിന്റെ ബിൽ കുറക്കുന്നതിനൊപ്പം ജലസ്രോതസ്സുകൾ വരണ്ടുപോകുമ്പോൾ ആശ്രയിക്കാവുന്ന ബദൽ മാർഗവുമാണിത്.

ചുരുക്കത്തിൽ, വരും തലമുറക്ക് ജലസുരക്ഷ ഉറപ്പാക്കാൻ മഴവെള്ള സംഭരണം പോലുള്ള പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ ഓരോ വീട്ടിലും നടപ്പാക്കേണ്ടത് അനിവാര്യമാണ്. സർക്കാർ പ്രോത്സാഹനങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ ബോധവത്കരണവും ഇതിന് അത്യാവശ്യമാണ്. 'മഴ പെയ്യുമ്പോൾ വെള്ളം പിടിക്കുക, വരൾച്ച വരുമ്പോൾ അത് ഉപയോഗിക്കുക' എന്ന ലളിത തത്വം പ്രാവർത്തികമാക്കാൻ ഓരോരുത്തരും തയാറാകേണ്ടതുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtWater Securityhomelocal governmentsRainwater harvestingKerala News
News Summary - 'Raindrops, you should not go in vain': These are all the benefits of rainwater harvesting...
Next Story