Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ...

ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ
cancel

ദോ​ഹ: ജോ​ർ​ഡാ​ൻ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കു​നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ. ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​സ്തു​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലാ​ണ് ഖ​ത്ത​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ൽ നി​ന്ന് മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണം. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ച​ർ​ച്ച​ക​ളു​ടെ​യും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളു​ടെ​യും മാ​ർ​ഗം സ്വീ​ക​രി​ക്ക​ണം. മേ​ഖ​ല​യി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. ആ​ക്ര​മ​ണം നേ​രി​ടു​ന്ന സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളാ​യ ജോ​ർ​ഡാ​ൻ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത് എ​ന്നി​വ​യോ​ടു​ള്ള ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ ഐ​ക്യ​ദാ​ർ​ഢ്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. സ്വ​ന്തം രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഈ ​രാ​ജ്യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ​യും പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewqatar​gulfnewsmalayalam
News Summary - Qatar strongly condemns Iranian attacks
Next Story