പി.എസ്.സി പരീക്ഷാകേന്ദ്രം അനുവദിക്കണം -ബഹ്റൈൻ നവകേരള
text_fieldsമനാമ: ജി.സി.സി രാജ്യങ്ങളിൽ പി.എസ്.സി പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ബഹ്റൈൻ നവകേരള ആവശ്യപ്പെട്ടു. കഴിഞ്ഞ സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രവാസികൾ അവതരിപ്പിച്ച പ്രമേയത്തിൽ ഏറെ ശ്രദ്ധേയമായതും ചർച്ച ചെയ്യപ്പെട്ടതും പി.എസ്.സി പരീക്ഷകൾക്ക് ജി.സി.സി രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കണം എന്നതായിരുന്നു.
അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ കുടുംബ പ്രാരാബ്ദംമൂലം ചെറിയ പ്രായത്തിൽതന്നെ പ്രവാസികളായി മാറുന്നു. പി.എസ്.സി പരീക്ഷകൾ എഴുതി സർക്കാർ സർവിസിന്റെ ഭാഗമാകാനുള്ള അവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്. ജി.സി.സി രാജ്യങ്ങളിൽ സി.ബി.എസ്.ഇ, കേരള ബോർഡ്, നീറ്റ് തുടങ്ങിയ പരീക്ഷകൾ നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പി.എസ്.സി പരീക്ഷാകേന്ദ്രം ജി.സി.സി രാജ്യങ്ങളിൽ ആരംഭിക്കണമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കേരളസർക്കാറിനോട് ആവശ്യപ്പെട്ടതിനെ ബഹ്റൈൻ നവകേരള സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
