Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർണാഭമായി ഡബ്ല്യു.എസ്.എസ് ‘പൊന്നോണ നിലാവ് 2026’

text_fields
bookmark_border
news
cancel

ദുബൈ: വടക്കാഞ്ചേരി സുഹൃദ് സംഘം (ഡബ്ല്യു.എസ്.എസ്) യു.എ.ഇ സംഘടിപ്പിച്ച “പൊന്നോണ നിലാവ് 2026” വർണാഭമായ പരിപാടികളോടെ സമാപിച്ചു. ഖിസൈസിലെ അൽ ബുസ്താൻ സെന്‍ററിൽ നടന്ന ആഘോഷത്തിൽ ഡബ്ല്യു.എസ്.എസ് കുടുംബാംഗങ്ങളും മുൻകാല ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. രക്ഷാധികാരി വി.എസ്. വേണു ഉദ്ഘാടനം നിർവഹിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ, ജോ. ജനറൽ സെക്രട്ടറി അഡ്വ. അൻസാർ താജ് എന്നിവർ സംസാരിച്ചു. ഡബ്ല്യു.എസ്.എസ് പ്രസിഡന്‍റ് അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി റിയാസ് ഷാൻ, ട്രഷറർ ഡയോണി ബിമൽ, കൺവീനർമാരായ ഷഹീർ അലി, റമീസ റിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ല്യു.എസ്.എസ് മുൻ പ്രസിഡന്‍റ് ഷാന്‍റി തോമസിനെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികൾ, കുടുംബസംഗമം, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WSS presents a colorful 'Ponnona Nilavu 2026' celebration
Next Story