Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മാനപ്പെട്ടിയുടെ സന്തോഷവുമായി ‘ഡെകോഡെൻ’ ശിൽപശാല

text_fields
bookmark_border
സമ്മാനപ്പെട്ടിയുടെ സന്തോഷവുമായി ‘ഡെകോഡെൻ’ ശിൽപശാല
cancel

ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഡെകോഡെൻ ബുക്ക് ജ്വല്ലറി ബോക്സ്’ ശിൽപശാല ശ്രദ്ധേയമായി. ജാപ്പനീസ് ക്രാഫ്റ്റിങ് ശൈലിയായ ‘ഡെകോഡെൻ’ ഉപയോഗിച്ച് പുസ്തകത്തിന്‍റെ മാതൃകയിലുള്ള ചെറിയ ജ്വല്ലറി ബോക്സുകൾ മനോഹരമായി അലങ്കരിക്കാൻ കുട്ടികൾക്ക് ശിൽപശാല അവസരമൊരുക്കി.

പാസ്റ്റൽ നിറത്തിലുള്ള ബോക്സുകളിൽ വിപ്പ്ഡ് ക്രീമിന് സമാനമായ ക്ലേ, തിളങ്ങുന്ന കല്ലുകൾ, കുഞ്ഞു രൂപങ്ങൾ, മുത്തുകൾ എന്നിവ ഉപയോഗിച്ചാണ് കുട്ടികൾ തങ്ങളുടെ സർഗാത്മകത വിരിയിച്ചത്. ഓരോ കുട്ടിയും സ്വന്തം ഇഷ്ടത്തിനനുസരിച്ച് നിറങ്ങളും അലങ്കാര വസ്തുക്കളും തിരഞ്ഞെടുത്ത് ആകർഷകമായ ഡിസൈനുകൾ നിർമിച്ചു.

പരിപാടിയുടെ ഒടുവിൽ, തങ്ങൾ സ്വന്തമായി നിർമിച്ച മനോഹരമായ ജ്വല്ലറി ബോക്സുകൾ സന്തോഷത്തോടെയാണ് കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയത്. ചെറിയ സമ്മാനങ്ങളും ഓട്ടോഗ്രാഫുകളും സൂക്ഷിച്ചുവെക്കാൻ ഈ ബോക്സുകൾ ഉപയോഗിക്കാം. കുട്ടികളുടെ കഴിവിനെയും ക്ഷമയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വർക്ക്‌ഷോപ്പ് ക്രമീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - workshop
Next Story