Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമാല്‍ സാഹിബ് സ്മാരക പുരസ്‌കാരം പി.എ. സല്‍മാന്‍ ഇബ്രാഹിമിന്

text_fields
bookmark_border
ഡബ്ല്യു.എം.ഒ സ്ത്രീധനരഹിത വിവാഹം 21ന്
UAE
cancel
camera_alt

പി. എ. സല്‍മാൻ ഇബ്രാഹിം

ദുബൈ: വയനാട് മുസ്‌ലിം ഓര്‍ഫനേജിന്‍റെ (ഡബ്ല്യു.എം.ഒ) സ്ഥാപകരിലൊരാളും ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ എം.എ. മുഹമ്മദ്​ ജമാല്‍ സാഹിബിന്‍റെ സ്മരണാര്‍ഥം ദുബൈ ഡബ്ല്യു.എം.ഒ കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരം പേസ് ഗ്രൂപ്പ് ഇന്‍റര്‍നാഷനൽ മാനേജിങ് ഡയറക്ടർ പി. എ. സല്‍മാൻ ഇബ്രാഹിമിന്​ സമ്മാനിക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്‌കാരത്തിന്‍റെ ലക്ഷ്യമെന്ന് കമ്മിറ്റി ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരേതനായ പി.എ. ഇബ്രാഹിം ഹാജിയുടെ മകനാണ് സൽമാൻ.

നവംബര്‍ 21ന് രാവിലെ 10 മണിക്ക് വയനാട് മുട്ടില്‍ ഡബ്ല്യു.എം.ഒ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, സാമൂഹിക, രാഷ്ട്രീയ, മത രംഗങ്ങളിലെ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അന്നേദിവസം വേദിയില്‍, ഡബ്ല്യു.എം.ഒയുടെ സ്ത്രീധനരഹിത സമൂഹവിവാഹവും നടക്കും. ഡബ്ല്യു.എം.ഒ സംഘടിപ്പിച്ച സ്ത്രീധനരഹിത വിവാഹ സംഗമങ്ങളിലൂടെ ഇതുവരെ 2,400 യുവതീയുവാക്കള്‍ വിവാഹിതരായി.

വിദേശത്തും നാട്ടിലെ വിവിധ പഞ്ചായത്തുകളിലും വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ഡബ്ല്യു.എം.ഒയുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം വിപുലമാക്കാന്‍ ജമാല്‍ സാഹിബ് നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്​ ഡബ്ല്യു.എം.ഒ വിവിധ മേഖലകളിൽ പ്രവർത്തനം ശക്​തമാക്കി വയനാട്ടിലെ മുൻനിര സ്ഥാപനമായി മാറിയത്​. രണ്ട് കോളജുകള്‍, നാല് സി.ബി.എസ്.ഇ സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍ എന്നിവ ഡബ്ല്യു.എം.ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്​. ഖുര്‍ആന്‍ കോളജ്, ഇമാം ഗസ്സാലി അക്കാദമി, വനിതാ ശരീഅത്ത് കോളജ്, അറബിക് കോളജ് എന്നിവയാണ് നാല് മതപഠന കേന്ദ്രങ്ങള്‍. ബാഫഖി ഹോം കാരുണ്യകേന്ദ്രങ്ങള്‍, ഒടിപ്‌സ്, പ്രസ്, എച്ച്.ആര്‍.ഡി. പരിശീലനകേന്ദ്രം എന്നിവയും ഡബ്ല്യു.എം.ഒയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

ഡബ്ല്യു.എം.ഒ ദുബൈ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിലാണ് ജമാല്‍ സാഹിബ് പുരസ്‌കാരം ഒരുക്കിയിട്ടുള്ളത്. ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്‍റ്​ കെ.പി. മുഹമ്മദ്, വൈസ് പ്രസിഡന്‍റ്​ മൊയ്തു മക്കിയാട്, ട്രഷറര്‍ അഡ്വ. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WMO Award For Salman
Next Story