Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയുടെ വെളിച്ചം പകരണം -പ്രേംകുമാർ

text_fields
bookmark_border
മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയുടെ വെളിച്ചം പകരണം -പ്രേംകുമാർ
cancel

അജ്മാൻ: നന്മ മാത്രം ആഗ്രഹിക്കുകയും നന്മയുടെ വഴികളിലൂടെ സമൂഹത്തെ നയിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സ്രോതസ്​ എന്ന് നടനും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ പ്രേംകുമാർ പറഞ്ഞു. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന സ്രോതസ്​ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യസ്നേഹവും ക്രൈസ്തവ ദർശനവും മുറുകെപ്പിടിച്ച് സമൂഹത്തിന്‍റെ ഉന്നമനത്തിനായി സ്രോതസ്​ നടത്തുന്ന സേവനങ്ങൾ പ്രശംസനീയമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയുടെ വെളിച്ചം പകരാൻ നമുക്ക് സാധിക്കണം. ഷാർജയിലെ ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയായ സ്രോതസിന് കാൽ നൂറ്റാണ്ടിന്‍റെ പ്രവർത്തനം കൊണ്ട് അത് സാധിച്ചുവെന്നും പ്രേംകുമാർ പറഞ്ഞു. സ്രോതസ്​ പ്രസിഡൻറ് തോമസ് പി. മാത്യു അധ്യക്ഷത വഹിച്ചു. റെജി ചെറിയാൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്രോതസിന്‍റെ സ്ഥാപക അംഗങ്ങൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിച്ചു.

സ്രോതസ്​ ജനറൽ സെക്രട്ടറി ജയൻ തോമസ്, ട്രഷറർ റോജി സക്കറിയ, ജോൺ മത്തായി, ഫിലിപ്പോസ് പുതുക്കുളങ്ങര, എബി ശമുവേൽ, ഡേവിഡ് വർഗീസ്, സുനിൽ മാത്യു, മനോജ് മാത്യു, മാത്യു ഐസക്, അഞ്ജന കോശി, ബിജോ കളിക്കൽ, ഷൈനോ ജോർജ്, ഷിജു ജേക്കബ്, സിജോ തോമസ് എന്നിവർ സംസാരിച്ചു.

രജത ജൂബിലിയോട് അനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്‍റെയും, സുവനീറിന്‍റെയും പ്രകാശനം പ്രേംകുമാർ നിർവഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Srothas Silver Jubilee Celebrated
Next Story