യുവകലാസാഹിതി വാർഷിക കുടുംബസംഗമം
text_fieldsഷാർജ: യുവകലാസാഹിതി ഷാർജയുടെ വാർഷിക കുടുംബസംഗമം യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി വിത്സൻ തോമസ് ഉദ്ഘാടനം ചെയ്തു. കവി വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയായിരുന്നു. ലോക കേരളസഭ മറ്റ് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ നിർത്താനുള്ള തീരുമാനത്തിലും പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങുന്നതിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. എസ്.ഐ.ആർ നടപടികൾ പൗരന്റെ പ്രാഥമിക ജനാധിപത്യ അവകാശം കവരുന്ന രീതിയിൽ നടപ്പാക്കുന്നതിൽ യോഗം എതിർപ്പ് അറിയിച്ചു. പി.കെ. ചാത്തൻ മാസ്റ്ററുടെ ഓർമകളെ പങ്കിലമാക്കും വിധം അദ്ദേഹം ജീവിതകാലം മുഴുവൻ എതിർത്ത ഹിന്ദുത്വ ശക്തികൾ അദ്ദേഹത്തിന്റെ ഓർമകൾ അപഹരിക്കാൻ നടത്തുന്ന ശ്രമങ്ങളെ യോഗം അപലപിച്ചു.
സെക്രട്ടറി പദ്മകുമാർ അവതരിപ്പിച്ച റിപ്പോർട്ട് ചർച്ചകൾക്ക് ശേഷം യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികൾ: അഡ്വ. സ്മിനു സുരേന്ദ്രൻ (പ്രസി.), കെ.എം. ജിനു, ഷിഫി മാത്യു (വൈസ് പ്രസി.), സുഹൈൽ അബൂബക്കർ (സെക്ര.), പി.കെ. സന്ദീപ്, ഷൈൻ ബാസി (ജോ സെക്ര.), സന്ധ്യ സുജേഷ് (ട്രഷ.), കെ.എം. നവാസ് (ജോ. ട്രഷ).

