Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ എമിറേറ്റ്സ് റോഡിൽ അപകടം: ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്

text_fields
bookmark_border
ഷാർജ എമിറേറ്റ്സ് റോഡിൽ അപകടം: ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്
cancel

ഷാർജ: എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതായി ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. റോഡിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

എമിറേറ്റ്സ് റോഡിൽ ഇന്‍റർസെക്ഷൻ നമ്പർ 7 മുതൽ അൽ ബദ പാലം വരെയുള്ള ഭാഗത്താണ് അപകടത്തെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടത്. ഈ വഴിയിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്കിനെ അപകടം പ്രതികൂലമായി ബാധിച്ചു.

വ്യാഴാഴ്ച തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഷാർജ പൊലീസ് ജനറൽ കമാൻഡ് അപകടവിവരം പുറത്തുവിട്ടതും ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം നൽകിയതും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story