Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ പുസ്തകമേള; പുസ്തകങ്ങൾ പ്രകാശനം ചെയ്തു

text_fields
bookmark_border
ഷാർജ പുസ്തകമേള; പുസ്തകങ്ങൾ പ്രകാശനം ചെയ്തു
cancel

‘പതിനെട്ടാം ഓവർ’

സോനു സഫീർ രചിച്ച ‘പതിനെട്ടാം ഓവർ’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തപ്പോൾ

ഷാർജ: പ്രവാസി എഴുത്തുകാരൻ സോനു സഫീർ രചിച്ച ‘പതിനെട്ടാം ഓവർ’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ലേഖ ജസ്റ്റിൻ, എഴുത്തുകാരി അനു വന്ദനക്ക്​ പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. അജിത് വള്ളോലി പുസ്തകാവതരണം നടത്തി സംസാരിച്ചു. മാധ്യമപ്രവർത്തകൻ ടി.എസ് . നിസാമുദ്ദീൻ സംസാരിച്ചു.

സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഉടലെടുത്ത ആശയം പുസ്തകമായി മാറിയതിന്‍റെ സന്തോഷം സോനു സഫീർ പങ്കുവെച്ചു.

ഡോ. എസ്​.എൽ.പി. ഉമ്മർ ഫാറൂഖ്​ എഴുതിയ ‘മക്കളെ ചേർത്തുപിടിക്കാം’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ഡയറക്ടർ ജമാൽ ബുസിൻജാൽ നിസാർ സെയ്​ദിന്​ നൽകി പ്രകാശനം നിർവഹിക്കുന്നു.

‘കുഞ്ഞിക്കിളിയൻ ഇബ്നു മൂസ കണ്ടൻ’

ഷാജി ഹനീഫിന്‍റെ ‘കുഞ്ഞിക്കിളിയൻ ഇബ്നു മൂസ കണ്ടൻ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു

ഷാർജ: ഷാജി ഹനീഫിന്‍റെ ഏഴാമത്തെ പുസ്തകം ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച ‘കുഞ്ഞിക്കിളിയൻ ഇബ്നു മൂസ കണ്ടൻ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശിതമായി.

കവി കമറുദ്ദീൻ ആമയത്തിൽനിന്ന് എഴുത്തുകാരി സജ്‌ന അബ്‌ദുല്ല ഏറ്റുവാങ്ങി. പി ശിവപ്രസാദ് പുസ്തക പരിചയം നടത്തി. ചടങ്ങിൽ കെ. ഗോപിനാഥ്, പി. ശ്രീകല, അഡ്വ. സിദ്ദീഖ് പന്താവൂർ, ബഷീർ തിക്കോടി, എം.സി. നവാസ്, മസ്ഹർ, ബബിത എന്നിവർ സംസാരിച്ചു. ഷാജി ഹനീഫ് നന്ദി പറഞ്ഞു.

‘സി.എച്ച്: ഇതിഹാസത്തിന്‍റെ നാൾവഴികൾ’

നസീർ രാമന്തളി രചിച്ച്‌ ‘സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്‍റെ നാൾവഴികൾ’ പ്രകാശനം ചെയ്യുന്നു

ഷാർജ: നസീർ രാമന്തളി രചിച്ച്‌ ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്‍റെ നാൾവഴികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. റൈറ്റേഴ്​സ് ഫോറം വേദിയിൽ നടന്ന ചടങ്ങിൽ നൗഷാദ് ഹാഷിം ബക്കർ വി.ടി.വി. ദാമോദരന് നൽകി പ്രകാശനം നിർവഹിച്ചു. ടി. മുഹമ്മദ്‌ ഹിദായത്തുള്ള, സലിം ചിറക്കൽ, പി. അഹമ്മദ് ഷെരീഫ്, എം.പി. അബ്ദുൽ ഖാദർ, ഇബ്രാഹിം കുടുക്കിൽ എന്നിവർ സംസാരിച്ചു. നസീർ രാമന്തളി നന്ദി പ്രസംഗം നടത്തി.

‘മാറുന്ന മനുഷ്യരും മായുന്ന മൂല്യങ്ങളും’

പി.ജി. രാജേന്ദ്രൻ രചിച്ച ‘മാറുന്ന മനുഷ്യരും മായുന്ന മൂല്യങ്ങളും’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം

ഷാർജ: പി.ജി. രാജേന്ദ്രൻ രചിച്ച ‘മാറുന്ന മനുഷ്യരും മായുന്ന മൂല്യങ്ങളും’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ എൻ. മുരളീധര പണിക്കർ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോൺ മത്തായി പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അജിത് കണ്ടല്ലൂർ പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകരായ എം.സി.എ. നാസർ, ശ്യാംപ്രഭു, ടി.ജെ. ബാബു, ബാഷോ ബുക്സ് ചെയർമാൻ അർഷാദ് ബത്തേരി എന്നിവർ സംസാരിച്ചു. പ്രഭാകരൻ പയ്യന്നൂർ, ഒ.പി. വിശ്വംഭരൻ, ഷാജി, പുന്നക്കൽ മുഹമ്മദലി, മോഹൻദാസ്, ബിനു മനോഹരൻ, ഡോ. സുരേഷ്, അഷ്‌റഫ്‌ കീരാലൂർ, വന്ദന മോഹൻ, ദിവ്യാമണി, ലളിത വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. മൗര്യാജി രാജ് സ്വാഗതവും പി.ജി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Book Fair Launch
Next Story