Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരീഫ തങ്ങളുടെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു

text_fields
bookmark_border
book fair
cancel
camera_alt

ശരീഫ തങ്ങളുടെ രണ്ട് നോവലുകൾ ബഷീർ തിക്കോടി ഫൈസൽ എളേറ്റിലിന് നൽകി പ്രകാശനം ചെയ്യുന്നു

ഷാർജ: മാക്ബെത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രമുഖ എഴുത്തുകാരി ശരീഫ തങ്ങളുടെ പുതിയ രണ്ട് നോവലുകൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. ‘തിരിച്ചെത്താത്ത വഴികൾ’, ‘ഒരു രോഗിയുടെ ഡയറി’ എന്നീ കൃതികളാണ് പ്രകാശിതമായത്.

എഴുത്തുകാരൻ ബഷീർ തിക്കോടി മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലിന് പുസ്തകങ്ങൾ കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ മാക്ബെത് പബ്ലിക്കേഷൻസ് ഡയറക്ടർ എം.എ. ഷഹനാസ് അധ്യക്ഷത വഹിച്ചു. അൻവർ കുനിമൽ സ്വാഗതം പറഞ്ഞു. ​റീമ ഹാനിസ്, എഴുത്തുകാരൻ എം.എ. സുഹൈൽ എന്നിവർ സംസാരിച്ചു. ശരീഫ തങ്ങൾ മറുപടി പ്രസംഗം നടത്തി.

മലപ്പുറം ജില്ലയിലെ പന്തല്ലൂർ സ്വദേശിനിയാണ് ശരീഫ തങ്ങൾ. പി.എം.എസ്. പൂക്കോയ തങ്ങളുടെയും ഹഫ്‌സത്ത് ബീവിയുടെയും മകളാണ്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് താമസം. ആനുകാലികങ്ങളിൽ കഥകളും അനുഭവക്കുറിപ്പുകളുമായി എഴുത്തിൽ സജീവമായ ശരീഫ തങ്ങളുടെ അഞ്ച് കൃതികൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരിച്ചറിവുണ്ടായ മനുഷ്യൻ (നോവൽ), തെറ്റാരുടേത് (അനുഭവക്കുറിപ്പ്), ആത്മീയ കലാപങ്ങൾ (ഓർമക്കുറിപ്പുകൾ), ആത്മീയവൃത്തം (ആത്മീയ ചിന്തകൾ), പറയാനുണ്ട് (ആത്മകഥ) എന്നിവയാണ് മറ്റു കൃതികൾ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Book Fair Launch
Next Story