Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ പുസ്തകമേളയിൽ പുസ്തകപ്രകാശനം

text_fields
bookmark_border
ഷാർജ പുസ്തകമേളയിൽ പുസ്തകപ്രകാശനം
cancel

‘സൂഫിയും ഞാനും’

അബ്ദിയ ഷഫീന രചിച്ച പുസ്തകങ്ങളുടെ പ്രകാശനം

ഷാർജ: പുസ്തകമേളയിൽ അബ്ദിയ ഷഫീന രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘മായിക’ എന്ന നോവലും, എയ്സ്തറ്റിക് പബ്ലിക്കേഷൻ പുറത്തിറക്കിയ ‘സൂഫിയും ഞാനും’ എന്ന കവിത സമാഹാരവുമാണ് പ്രകാശിതമായത്.

സംഗീത സംവിധായകൻ പ്രണവം മധു രണ്ടു പുസ്തകങ്ങളും പ്രകാശനം ചെയ്തു. മായിക എന്ന നോവൽ ഫാസിൽ ബഷീർ ഏറ്റുവാങ്ങി. സൂഫിയും ഞാനും എന്ന പുസ്തകം കഥാകാരിയുടെ മാതാവ് മറിയം ബീവി ഏറ്റുവാങ്ങി. എഴുത്തുകാരൻ നാസർ നാഷ്കൊ പുസ്തകം പരിചയപ്പെടുത്തി. ബിജിലി അനീഷ്, വി.ടി. കുരീപ്പുഴ, പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു. നാടക നടൻ വക്കം ഷക്കീർ, പ്രശാന്ത് തിക്കോടി എന്നിവർ സന്നിഹിതരായിരുന്നു. അനുജ ചടങ്ങ് നിയന്ത്രിച്ചു.

കുട്ടികളുടെ കഥാ സമാഹാരം

കുട്ടികളുടെ കഥാ സമാഹാരമായ ‘ഡ്രിസ്​ലിങ്​ ഓഫ്​ ഡെസേർട്ട്​’ പ്രകാശനം

ഷാർജ: 15 കുട്ടികൾ എഴുതി സിറൂജ ദിൽഷാദ് എഡിറ്റ് ചെയ്ത കഥകളുടെ സമാഹാരം ‘ഡ്രിസ്​ലിങ്​ ഓഫ്​ ഡെസേർട്ട്​’ പ്രകാശനം ചെയ്തു . ഷാർജ മുവൈലയിലെ അൽ സഹ്‌റ ചിൽഡ്രൻ സ്‌കിൽ ഡെവലപ്മെന്‍റ്​ സെന്‍ററിലെ കുട്ടികളാണ് കഥകൾ എഴുതിയത്. റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന ചടങ്ങിൽ, ബുക്ക് അതോറിറ്റി എക്സ്​റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ എഴുത്തുകാരൻ വെള്ളിയോടന് നൽകി പ്രകാശനം നിർവഹിച്ചു. സിത്താര അജേഷ് പുസ്തക പരിചയവും സിറൂജ ദിൽഷാദ് മറുപടിപ്രസംഗവും നടത്തി. കുട്ടികളുടെ പ്രതിനിധിയായി ഇഷാന അബ്ദുറഹിമാൻ സംസാരിച്ചു.

‘ആരുമല്ലാത്തവരും ആരോരുമല്ലാത്തവരും’

ജഹാംഗീർ ഇളയേടത്തിന്‍റെ ‘ആരുമല്ലാത്തവരും ആരോരുമല്ലാത്തവരും പ്രകാശനം ചെയ്യുന്നു

ഷാർജ: ജഹാംഗീർ ഇളയേടത്തിന്‍റെ പുതിയ ചെറുകഥാസമാഹാരമായ ‘ആരുമല്ലാത്തവരും ആരോരുമല്ലാത്തവരും’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായി റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. സിനിമാ സംവിധായകൻ സജി സുരേന്ദ്രൻ, യു.എ.ഇ ഓണററി ട്രേഡ് കമീഷണറും അഡ്വക്കേറ്റുമായ സുധീർ ബാബുവിന് പുസ്തകത്തിന്‍റെ ആദ്യപ്രതി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ എഴുത്തുകാരൻ അർഷാദ് ബത്തേരി, ഷാജി ഹനീഫ്, അഡ്വ. സിദ്ദീഖ് പന്താവൂർ എന്നിവർ സംസാരിച്ചു. അഡ്വ. ഷബീൽ ഉമ്മർ പ്രോഗ്രാം നിയന്ത്രിച്ചു.

‘ജന്നത്തുൽ ഫിർദൗസിന്‍റെ മണമുള്ള കത്ത്’

പാളയം മസൂദിന്റെ ആദ്യ കഥാസമാഹാരമായ ‘ജന്നത്തുൽ ഫിർദൗസിന്‍റെ മണമുള്ള കത്ത്’ പ്രകാശനം ചെയ്യുന്നു

ഷാർജ: ചാലക്കുടി സ്വദേശി പാളയം മസൂദിന്റെ ആദ്യ കഥാസമാഹാരമായ ‘ജന്നത്തുൽ ഫിർദൗസിന്‍റെ മണമുള്ള കത്ത്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി പുസ്തകം പ്രകാശനം ചെയ്തു. മാക്‌ബത്ത് പബ്ലിക്കേഷൻസ്​ മാനേജിങ് ഡയറക്ടറും എഴുത്തുകാരിയുമായ എം.എ. ഷഹനാസ് പുസ്തകം ഏറ്റുവാങ്ങി.

സ്മിത സി. പുസ്തകപരിചയം നടത്തി. മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനും നിരൂപകനുമായ ഫൈസൽ എളേറ്റിൽ, എഴുത്തുകാരൻ അജിത് വള്ളോലി, മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ, എഴുത്തുകാരി ഹണി ഭാസ്കർ എന്നിവർ സംസാരിച്ചു. കൈരളി ബുക്‌സ്​ സാരഥി അശോക് ഉൾപ്പെടെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

കവിതാ സമാഹാരങ്ങൾ

കെ.ടി മാടായിയുടെ പുസ്തകം എം.സി.എ. നാസർ പ്രകാശനം ചെയ്യുന്നു

ഷാർജ: കെ.ടി മാടായി എഴുതിയ രണ്ട് കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു. മലയാള ഭാഷയിൽ ‘സ്‌നേഹത്തിൻ തുള്ളികൾ’, ഇംഗ്ലീഷിൽ ‘എ വാലി ഓഫ്​ ലവ്’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. മീഡിയ വൺ ഗൾഫ് എഡിറ്റർ എം.സി.എ. നാസർ, ഡോ. ഹസീന ടീച്ചർ, വി.പി.കെ. അബ്ദുള്ള ഹാജി എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കവി കെ. ഗോപിനാഥൻ പുസ്തകം പരിചയപ്പെടുത്തി. നവാസ് പൂനൂർ, പി. ഹിദായത്തുള്ള, അഷ്‌റഫ്‌ ഹസൈനാർ, ജുബൈർ വെള്ളാടത്ത്, പുന്നക്കൻ മുഹമ്മദലി, അക്ബർ ലിപി എന്നിവർ സംസാരിച്ചു. അഡ്വ. മുഹമ്മദ്‌ റഫീഖ് ചടങ്ങ് നിയന്ത്രിച്ചു.

‘ആത്മാക്കളുടെ കാവൽക്കാരൻ’

ഷാർജ: പ്രവാസി എഴുത്തുകാരി സീന ശുക്കൂറിന്‍റെ പുതിയ നോവലായ ‘ആത്മാക്കളുടെ കാവൽക്കാരൻ’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മുൻ എം.പി ടി.എൻ. പ്രതാപൻ പ്രകാശനം നിർവഹിച്ചു. മുസ്​ലിം ലീഗ് ജില്ലാ പ്രസിഡന്‍റ്​ സി.എ. മുഹമ്മദ് റഷീദ് പുസ്തകം ഏറ്റുവാങ്ങി. റഫീഖ് തിരുവല്ലൂർ, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഹനീഫ് തളിക്കുളം, ഗഫൂർ പട്ടിക്കര, ഷമീർ പണിക്കത്ത് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Book Fair Book Release
Next Story