Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓർമകളുടെ ‘രാജാങ്കണ’ത്തിൽ അവർ വീണ്ടും ഒത്തുകൂടി

text_fields
bookmark_border
ഓർമകളുടെ ‘രാജാങ്കണ’ത്തിൽ അവർ വീണ്ടും ഒത്തുകൂടി
cancel
camera_alt

ചാത്തമംഗലം എം.ഇ.എസ്‌ രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂൾ പൂര്‍വ വിദ്യാർഥി കൂട്ടായ്‌മയുടെ കുടുംബ സംഗമം

ദുബൈ: പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മായാതെ നില്‍ക്കുന്ന സ്‌കൂള്‍ ജീവിതത്തിന്‍റെ ഗൃഹാതുര സ്‌മരണകളുമായി അവർ ഓർമയിലെ പഴയ വിദ്യാലയമുറ്റത്തേക്ക് മടങ്ങിപ്പോയി. കോഴിക്കോട്‌ ചാത്തമംഗലം എം.ഇ.എസ്‌ രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂളിൽ നാലു പതിറ്റാണ്ടിനിടെ പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാർഥികളാണ് ദുബൈ ഇത്തിസലാത്ത്‌ അക്കാദമിയില്‍ ഒരുമിച്ചുകൂടി ഓർമകള്‍ അയവിറക്കിയത്‌.

നിലവിലെ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനുമായി മൂന്നു പതിറ്റാണ്ടോളം സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന സി.എസ്‌. രമേശ്‌ കുമാര്‍ മുഖ്യാതിഥിയായി നാട്ടില്‍നിന്നെത്തി. ‘മെസ്‌റ യു.എ.ഇ’ എന്ന പൂര്‍വ വിദ്യാർഥി കൂട്ടായ്‌മയുടെ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്‌ത അദ്ദേഹം സദസ്സിലുള്ള പൂര്‍വകാല വിദ്യാർഥികളുടെ പേരെടുത്ത പറഞ്ഞ്‌ അവര്‍ പണ്ട് നടത്തിയ വികൃതികളെയും കുസൃതികളെയുമൊക്കെ ‘ട്രോളി’യപ്പോൾ സദസ്സ് അതാസ്വദിച്ചു. ഹോസ്‌റ്റലില്‍ താമസിച്ചു പഠിച്ച സ്കൂളിന്‍റെ ഗതകാല സ്മരണകൾ ഓർത്തെടുക്കാനും പങ്കുവെക്കാനും ഒത്തുചേരൽ വേദിയായി.

ചടങ്ങില്‍ പ്രസിഡന്‍റ് ഇഖ്‌ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ്‌ ഷാ സ്വാഗതവും വൈസ്‌ പ്രസിഡന്‍റ് അസ്‌ഫര്‍ നന്ദിയും പറഞ്ഞു. സ്‌കൂളിലെ മുന്‍ അധ്യാപകരായ ഷരീഫ്‌ മമ്പാട്‌, ഷീല, മിനി, സീനത്ത്‌ എന്നിവരെ ചടങ്ങില്‍ ഉപഹാരം നൽകി ആദരിച്ചു. ട്രഷറര്‍ സൈനുദ്ദീന്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ആഷിഖ്‌, ഫവാസ്‌, ഫെബിന്‍, ജൂഡ, അനു, ഡോ. ഗഫൂര്‍, ഷംസീര്‍, ഫിനോജ്‌, സുഹൈല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ. ഷജീല ബഷീര്‍ അവതാരകയായി.

വിവിധ മത്സരങ്ങളും ജുനൈദിന്‍റെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി. പഴയകാല സഹപാഠികളെ കണ്ടുമുട്ടി സ്‌കൂള്‍ ഓർമകള്‍ അയവിറക്കിയ സംഗമം യു.എ.ഇ യിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാർഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നവ്യാനുഭവമായി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - MES Raja School Alumni Reconnect at Family Meet in DubaiMES Raja School Alumni Reconnect at Family Meet in Dubai
Next Story