Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ബഹുജന സംഗമം ഇന്ന്​

text_fields
bookmark_border
ഡോ. മുസ്തഫ തൻവീറും വാഫി ഷിഹാദും പങ്കെടുക്കും
മലയാളി ബഹുജന സംഗമം ഇന്ന്​
cancel

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ വീണ്ടുമൊരു മലയാളി ബഹുജന സംഗമത്തിന്കൂടി വേദിയാവുന്നു. മഹോത്സവത്തിന്‍റെ സമാപന ദിവസമായ ഞായറാഴ്ച കാലത്ത് 10 മണിമുതല്‍ സമുച്ചയത്തിലെ പ്രധാനഹാളായ ബാള്‍റൂമില്‍ ‘ലൈഫ്ട്യൂൺ’ എന്ന ടൈറ്റിലില്‍ കെ.എൻ.എം പബ്ലിക്കേഷൻസ് ആണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. യുവപ്രഭാഷകനും ഗ്രന്ഥകാരനും സംവാദവേദികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മുസ്തഫ തൻവീര്‍ ‘ദ ആൽക്കെമി ഓഫ്​ ടൈം’ എന്ന വിഷയത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യും. പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോട്ടിവേറ്ററുമായ വാഫി ശിഹാദ് (ഖത്തര്‍) ‘അൽഗോരിതം ഓഫ്​ ദ സോൾ’ എന്ന വിഷയത്തിൽ യു.എ.ഇ.യിലെ പുതുതലമുറയോട് ഇംഗ്ലീഷില്‍ സംവദിക്കും.

ഉച്ചക്ക്​ ഒരുമണിവരെ നീളുന്ന പരിപാടിയില്‍ ഇരുസെഷനുകള്‍ക്കും ശേഷം വിപുലമായ ചോദ്യോത്തരസെഷന്‍ ഒരുക്കിയിട്ടുണ്ട്​. മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഇതോടനുബന്ധിച്ച് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali Mass Gathering Today
Next Story