Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

text_fields
bookmark_border
യു.എ.ഇയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
cancel
camera_alt

അബൂദബി ഡബ്ല്യു.ടി.സി ലുലു ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റ്​ ​ഉദ്​ഘാടനം

അബൂദബി: ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യഉൽപന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് വീക്കിന് തുടക്കമായി. വ്യത്യസ്തയാർന്ന രുചിക്കൂട്ടുകൾ, ഭക്ഷ്യവിഭവങ്ങൾ, ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ എന്നിവയുമായി ഭക്ഷണപ്രിയർക്കായി ഏറ്റവും മികച്ച ഫെസ്റ്റിനാണ് യു.എ.ഇയിലെ ലുലു സ്റ്റോറുകളിൽ തുടക്കമായിരിക്കുന്നത്. ഭക്ഷ്യമേള നവംബർ എട്ട് വരെ നീളും.

അബൂദബി ഡബ്ല്യു.ടി.സി ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു. ഫെസ്റ്റിന്‍റെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്. ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുകൾ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്‍റെ ഭാഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലൂടെയും വെബ്സ്റ്റോർ വഴിയും ഫെസ്റ്റിന്‍റെ ഭാഗമായുള്ള ഓഫറുകൾ അറിയാം.

അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്‍റൽ, ഫിലിപ്പിനോ തുടങ്ങി വിവിധ രുചികളും ഭക്ഷണസംസ്കാരവും പരിചയപ്പെടാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യമേളയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാനപദ്ധതിയും ലുലു ഒരുക്കിയിട്ടുണ്ട്. ‘10,000 ട്രോളീസ് – വീ പേ ബാക്ക്’ പ്രമോഷന്‍റെ ഭാഗമായി 100 ദിർഹമിന് ഷോപ്പിങ് നടത്തുന്നവർക്ക് തങ്ങളുടെ ഷോപ്പിങ് ട്രോളിയിലെ സാധനങ്ങളുടെ വില സമ്മാനമായി തിരികെ നേടാനുള്ള അവസരമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Welcomes Lulu World Food Week with Global Cuisines and Live Cooking
Next Story