Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു-നൊസ്റ്റാള്‍ജിയ ‘റിഫ്‌ളെക്ഷന്‍സ്’ ബ്രോഷര്‍ പ്രകാശനം; ഡ്രോയിങ്-പെയിന്‍റിങ് മത്സരം നാളെ

text_fields
bookmark_border
UAE
cancel
camera_alt

‘റിഫ്‌ളെക്ഷന്‍സ്’ ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ്പ് അബൂദബി-അല്‍ ദഫ്​റ ഡയറക്ടര്‍ അജയകുമാര്‍ നിര്‍വഹിക്കുന്നു

അബൂദബി: വിവിധ ദേശക്കാരായ രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന ലുലു - നൊസ്റ്റാള്‍ജിയ ‘റിഫ്‌ളെക്ഷന്‍സ്’ ഡ്രോയിങ് ആൻഡ്​ പെയിന്‍റിങ് മത്സരത്തിന്‍റെ (സീസണ്‍ 8) ബ്രോഷര്‍ പ്രകാശനം ചെയ്തു. ലുലു അബൂദബി റീജിനല്‍ ഓഫീസില്‍ ലുലു ഗ്രൂപ്പ് അബൂദബി - അല്‍ ദഫ്​റ ഡയറക്ടര്‍ അജയകുമാറാണ് പ്രകാശനം നിര്‍വഹിച്ചത്. നവംബര്‍ 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മുസഫ കാപിറ്റല്‍ മാളിലാണ് മത്സരങ്ങള്‍.

യു.എ.ഇയിലെ സ്‌കൂൾ വിദ്യാർഥികള്‍ക്കായി നൊസ്റ്റാള്‍ജിയ അബൂദബിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18 വയസ്സുവരെയുള്ള വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച്​ കളറിങ്​, ചിത്രരചന - പെയിന്‍റിങ്, കൈയെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍..താൽപര്യമുള്ളവര്‍ക്ക് https://reflections.nostalgiauae.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് ലുലു ഗ്രൂപ്​ നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കുന്ന സ്‌കൂളിന് ലുലു ഗ്രൂപ്പിന്‍റെ പ്രത്യേക ട്രോഫിയും ഉണ്ടായിരിക്കും. മുഴുവന്‍ മത്സരാർഥികള്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ അഹദ് വെട്ടൂര്‍, നൊസ്റ്റാള്‍ജിയ പ്രസിഡന്‍റ്​ മനോജ് ബാലകൃഷ്ണന്‍, ചീഫ് കോഓഡിനേറ്റര്‍ നാസര്‍ ആലങ്കോട്, ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീഹരി എന്നിവര്‍ സംബന്ധിച്ചു. വിവരങ്ങൾക്ക്​: 050 469 5607, 050 699 7246.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LuLu Nostalgia Reflections Released
Next Story