കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂനിറ്റ് സമ്മേളനം
text_fieldsകൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂനിറ്റ് സമ്മേളനം കൽബയിൽ നടന്നു. യൂനിറ്റ് പ്രസിഡന്‍റ് അശോകന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി. ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് വിൽസൺ പട്ടാഴി, ജോ. സെക്രട്ടറി സുധീർ തെക്കേക്കര, ജോ. ട്രഷറർ ഉമ്മർ ചോലക്കൽ, സെൻട്രൽ കമ്മിറ്റി അംഗം പ്രിൻസ് തേക്കുട്ടയിൽ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി നബീൽ കർത്തല പ്രവർത്തന റിപ്പോർട്ടും ജോ. ട്രഷറർ ആരോമൽ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കുകയുണ്ടായി. കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂനിറ്റിന്‍റെ പുതിയ ഭാരവാഹികളായി അശോകൻ (പ്രസി.), നബീൽ (സെക്ര.), റസാഖ് (ട്രഷ.), ആരോമൽ (വൈസ് പ്രസി.), സുജീഷ് (ജോ. സെക്ര.), സിദ്ദിഖ് (ജോ. ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഖമറുന്നിസ (കൾച്ചറൽ), ഹസൽ (സ്പോർട്സ്), ജോബിൻ (നോർക്ക), നിമ്മി പ്രിൻസ് (ബാലകൈരളി), ജയലക്ഷ്മി (വനിതാ വിഭാഗം) എന്നിവർ സബ് കമ്മിറ്റി കൺവീനർമാരായി 21 അംഗ യൂനിറ്റ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

