Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഉപ്പൂപ്പ പറഞ്ഞത്’, ‘ഇടം’ പ്രകാശനം ചെയ്തു
text_fieldsbookmark_border
ഹരിതം ബുക്സ് പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനം
ഷാർജ: ഹരിതം ബുക്സ് പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടന്നു. പ്രവാസി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അസർ ഷായുടെ ‘ഉപ്പൂപ്പ പറഞ്ഞത്’, സറീന ഉമ്മുസമാന്റെ നോവൽ ‘ഇടം’ എന്നിവയാണ് പ്രകാശിതമായത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ പ്രകാശനം നിർവഹിച്ചു. എ.എം. ഷെരീഫ് അഞ്ചൽ ഉപ്പൂപ്പ പറഞ്ഞത് എന്ന കഥാസമാഹാരം ഏറ്റുവാങ്ങി. ഷഹൽ ഹസ്സൻ സറീന ഉമ്മുസമാന്റെ ഇടം എന്ന പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ കേരള പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു അരുൺ, വിനേഷ് മോഹൻ, പുന്നക്കൻ മുഹമ്മദലി എന്നിവർ സംസാരിച്ചു. പ്രതാപൻ തായാട്ട് സ്വാഗതം പറഞ്ഞു. സറീന ഉമ്മു സമാനും അസർഷായും നന്ദി പറഞ്ഞു.
Next Story

