വേൾഡ് മലയാളി കൗൺസിൽ ഫുജൈറ ഓണാഘോഷം
text_fieldsവേൾഡ് മലയാളി കൗൺസിൽ ഫുജൈറ പ്രൊവിൻസിന്റെ ഓണാഘോഷം
ഫുജൈറ: വേൾഡ് മലയാളി കൗൺസിൽ ഫുജൈറ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. കൽബയിലെ ‘സ്നേഹതീരം’ വേദിയിൽ നടന്ന പരിപാടിയിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി മുഖ്യാതിഥിയായി.
ഫുജൈറ പ്രൊവിൻസ് ചെയർമാൻ ബിനോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷാബു മുസ്തഫ സ്വാഗതം പറഞ്ഞു. മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ഡയസ് ഇടിക്കുള, സെക്രട്ടറി ചന്ദ്രപ്രതാപ്, ട്രഷറർ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഫുജൈറ പ്രൊവിൻസിന്റെ ഭാരവാഹികളായി ചുമതലയേറ്റ ഷാബു മുസ്തഫ (ചെയർമാൻ), ബിനോയ് മീനടം (പ്രസി.), സിറാജുദ്ദീൻ (സെക്ര.), ബഹാസ് ഹുസൈന് (ട്രഷ.) എന്നിവർക്ക് ഡയസ് ഇടിക്കുള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ഷബീർ കൊച്ചുബാവ നന്ദി പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ ബിനോയ് മീനവും അജിത് കുമാർ ഗോപിനാഥും നേതൃത്വം നൽകി.

