Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുജൈറ ഇന്‍റർനാഷനൽ അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പ് നാലുമുതൽ
text_fieldsbookmark_border
ഫുജൈറ: 11-ാമത് ഫുജൈറ ഇന്‍റർനാഷനൽ അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പ് ഡിസംബർ നാലുമുതൽ ആറുവരെ നടക്കും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ഈ വർഷം ഫുജൈറ സിറ്റി സെന്‍ററിന് പിറകുവശത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് നടക്കുക.
മുൻ വർഷങ്ങളിൽ ഫുജൈറ ഫോർട്ടിന്‍റെ അങ്കണത്തിലായിരുന്നു മത്സരം. ഡിസംബർ ഏഴുമുതൽ ഒമ്പതുവരെ ഫുജൈറ ഇന്‍റർനാഷനൽ ഡ്രെസ്സേജ് ചാമ്പ്യൻഷിപ്പും ഡിസംബർ 11 മുതൽ 13 വരെ ഫുജൈറ ഇന്‍റർനാഷനൽ ജമ്പിങ് ചാമ്പ്യൻഷിപ്പും അരങ്ങേറും. അറേബ്യൻ ഹോഴ്‌സ് ബ്യൂട്ടി ചാമ്പ്യൻഷിപ്പിലും ഡ്രെസ്സേജ് ചാമ്പ്യൻഷിപ്പിലുമായി വിവിധ വിഭാഗങ്ങളിൽപ്പെട്ട നൂറുകണക്കിന് കുതിരകൾ പങ്കെടുക്കും.
Next Story

