Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മക്കനത്തുമ്പിലെ കല്ലുമുട്ടായി’
text_fieldsbookmark_border
ഷാർജ: പ്രവാസി എഴുത്തുകാരി മുംതാസ് കുറ്റിക്കാട്ടൂരിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മക്കനത്തുമ്പിലെ കല്ലുമുട്ടായി’ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം വേദിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരി ഹണി ഭാസ്കർ ആദ്യപ്രതി സുവൈബത്തുൽ അസ്ലമിയക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. കേവലം കഥകൾ എന്നതിനപ്പുറം ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ് ഈ കൃതിയെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പ്രസാധക എം.എ. ഷഹനാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ഹാഷിക് തൈക്കണ്ടി, മാധ്യമപ്രവർത്തകരായ ഷിനോജ് ഷംസുദ്ദീൻ, ഷാജഹാൻ പൂവച്ചൽ, നിസാർ മുഹമ്മദ്, എഴുത്തുകാരായ മറീന എസ്.ജെ, ശ്രീജിത്ത്, ചാക്കോ, നടിയും മോഡലുമായ അതുല്യ തുടങ്ങിയവർ സംസാരിച്ചു.
Next Story

