Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനു സിത്താരയുടെ നൃത്തവിദ്യാലയ വാർഷികം ഡിസംബർ 12ന്; ദിലീപ്-നാദിർഷ ഷോ അരങ്ങേറും

text_fields
bookmark_border
anu sithara
cancel
camera_alt

നാദിർഷ, ദിനേശ് കമ്പ്രത്ത്, അനുസിത്താര എന്നിവർ വാർത്താ സമ്മേളനത്തിൽ

ദുബൈ: നടി അനു സിത്താരയുടെ നൃത്ത വിദ്യാലയമായ കമലദളം ഒന്നാം വാർഷികം ഡിസംബർ 12ന്​ നടക്കും. ഇതോടനുബന്ധിച്ച്​ വിൻസ്മേരയും വന്താര സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അലൈപായുതേ സീസൺ 1’ എന്ന പരിപാടിയിൽ ദിലീപ്-നാദിർഷ സ്റ്റേജ് ഷോ അരങ്ങേറും. ഡിസംബർ 12ന് ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ അയ്യായിരത്തിലേറെ കാണികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.

ഇതിനകം യൂറോപ്പിൽ അരങ്ങേറി വിജയിച്ച ഷോയിലൂടെ വർഷങ്ങൾക്ക് ശേഷം ദിലീപും നാദിർഷയും ഒന്നിച്ച് യു.എ.ഇയിലെത്തുന്നു എന്ന സവിശേഷതയുണ്ട്. ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യു.എ.ഇയിലെ മുഴുവൻ മലയാളി കുടുംബങ്ങൾക്കും ഇതൊരു അവിസ്മരണീയമായ ആഘോഷമായിരിക്കുമെന്നും നാദിർഷ പറഞ്ഞു. തമാശയും പാട്ടും നൃത്തവുമടങ്ങിയ പരിപാടിയിൽ ദിലീപ്, നാദിർഷ എന്നിവരോടൊപ്പം സംഗീത സംവിധായകൻ ശരത്തും പ​ങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ അനുസിത്താര, നാദിർഷ വിൻസ്മേര ചെയർമാൻ ദിനേശ് കമ്പ്രത്ത്, രാജ്‌മോഹൻ, വിഷ്ണു പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anu Sithara Dance Anniversary
Next Story