Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനിൽകുമാർ സി.പി.യുടെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
text_fieldsbookmark_border
അനിൽകുമാർ സി.പിയുടെ പുസ്തകങ്ങളുടെ പ്രകാശനം
ഷാർജ: അനിൽകുമാർ സി.പി എഴുതി, ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ നടന്നു. ദുബൈ (ലേഖന സമാഹാരം), സരിത ലോഡ്‌ജ് (നോവൽ), കൈപ്പള്ളിക്കുന്നിൽ നിന്നും പി.എം.ജി യിലേക്കുള്ള ദൂരം (കഥാസമാഹാരം) എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്. മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻ ഹെഡ് എം.സി.എ. നാസർ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ, എഴുത്തുകാരി ഷീല പോൾ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
രഘുമാഷ് മോഡറേറ്ററായ പരിപാടിയിൽ എഴുത്തുകാരായ കെ. ഗോപിനാഥൻ, പി. ശിവപ്രസാദ്, സരിയ എന്നിവർ പുസ്തകപരിചയം നടത്തി. അനിൽകുമാർ സി.പി. മറുമൊഴിയും ഫേബിയൻ മാനേജിങ് ഡയറക്ടർ ഹരി പ്രഭാകരൻ നന്ദിയും പറഞ്ഞു.
Next Story

