അക്കാഫ് ഇവന്റ്സിന്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
text_fieldsഅക്കാഫ് ഇവന്റ്സിന്റെ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽനിന്ന്
ഷാർജ: അക്കാഫ് ഇവന്റ്സിന്റെ സർഗാത്മക വേദിയായ അക്കാഫ് സാഹിത്യ വിഭാഗം വ്യത്യസ്തമായ മൂന്ന് പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. രണ്ട് മണിക്ക് നടന്ന ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് ആർ. രാജശ്രി, സന്തോഷ് ഏച്ചിക്കാനം, മോഹൻകുമാർ എന്നിവർ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. എലൈറ്റ് ഗ്രൂപ്പ് എം. ഡി ആർ. ഹരികുമാർ, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഷാഹുൽ ഹമീദ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ എന്നിവർ ആർ. രാജശ്രീയെയും സന്തോഷ് ഏച്ചിക്കാനത്തെയും പ്രഫ. അലിയാരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്‍റോ കൈമാറുകയും ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതം പറഞ്ഞു. അഡ്വ. ഹാഷിക് തൈക്കണ്ടി, ബക്കർ അലി, കെ.വി. മനോജ്, ഷിബു മുഹമ്മദ്, രഞ്ജിത് കോടോത്ത്, വിദ്യ പുതുശ്ശേരി, അർഷാദ് ബത്തേരി, സുധി സാഹിബ് എന്നിവർ സംസാരിച്ചു. അജിത് വള്ളോലി, അക്ബർ ആലിക്കര, മഞ്ജു ശ്രീകുമാർ എന്നിവർ പുസ്തക പരിചയം നടത്തി. പ്രഫ. വർഗീസ് ഉമ്മൻ സ്മാരക അവാർഡിന് വേണ്ടി അക്കാഫ് നടത്തിയ 35 വയസ്സ് വരെയുള്ളവരുടെ കഥാ മത്സരത്തിലെ മികച്ച 15 കഥകൾ അടങ്ങിയ കഥാമാപിനി, അക്കാഫ് അംഗങ്ങളുടെ കലാലയ ഓർമക്കുറിപ്പുകളുടെ പുസ്തകം വേരുകളിലേക്ക് ഒരു വരി ദൂരം, യു. എ. ഇ സ്കൂൾ വിദ്യാർഥികൾക്കായി അക്കാഫ് നടത്തിയ ഇംഗ്ലീഷ് കഥാ മത്സരത്തിലെ മികച്ച 35 കഥകൾ അടങ്ങിയ ദി മിറർ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്.

