അക്കാഫ് ഇവന്റ്സ് യൂത്ത് ക്ലബിന് തുടക്കമായി
text_fieldsദുബൈ: യുവജന പങ്കാളിത്തം, നേതൃത്വവികസനം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാഫ് ഇവന്റ്സ് ആരംഭിച്ച അക്കാഫ് യൂത്ത് ക്ലബ് യു.എ.ഇയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ പറ്റാണിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ യൂത്ത് ക്ലബ് ഭാരവാഹികളെ പരിചയപ്പെടുത്തി.
ശിവാംഗി മേനോൻ ശ്രീകുമാർ (ക്ലബ് കോഓഡിനേറ്റർ) മുഹമ്മദ് റദ്വാൻ ഷനോജ്, മുഹമ്മദ് റഷ്‌വാൻ (കോഓഡിനേറ്റർ), ശ്രീനന്ദ് മനോജ് (മെമ്പർഷിപ്പ് കോഓഡിനേറ്റർ), ഷായിസ് സമീർ, അബ്ദുല്ല റഷ്വാൻ (ഇവന്റ്സ് കോഓഡിനേറ്റർ) എന്നിവർ ചുമതലയേറ്റു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ.വി. മനോജ്, യൂത്ത് വിങ് ചുമതലയുള്ള എക്സ്കോം കോഓഡിനേറ്റർ സിയാദ് സലാഹുദ്ദീൻ, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ എന്നിവർ സംസാരിച്ചു. ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു.

