Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിൽ കേരള സോഷ്യൽ സെന്‍ററിന്‍റെ ജനകീയ ഓണസദ്യ; പങ്കെടുത്തത് 4,000ലേറെ പേർ

text_fields
bookmark_border
kerala social center
cancel
camera_alt

അബൂദബി കേരള സോഷ്യൽ സെന്‍ററിന്‍റെ ഓണസദ്യയിൽനിന്ന്

അബൂദബി: കേരള സോഷ്യൽ സെന്‍റർ അബൂദബി സംഘടിപ്പിച്ച ഓണസദ്യ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. അബൂദബിയിലെ ജനകീയ ഓണസദ്യയായി അറിയപ്പെടുന്ന കേരള സോഷ്യൽ സെന്‍ററിന്‍റെ ഓണാഘോഷത്തിൽ നാലായിരത്തിലേറെ പേർ പങ്കുചേർന്നു. തിരുവനന്തപുരം സ്വദേശി ജെ. മണികണ്ഠന്‍റെ നേതൃത്വത്തിൽ സെന്‍ററിലെ അംഗങ്ങളും വളണ്ടിയർമാരും വനിതാ വിഭാഗം പ്രവർത്തകരും ഒത്തൊരുമിച്ച് സെന്‍റർ അങ്കണത്തിൽ തന്നെയാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്.

ഓണസദ്യക്ക്​ വേണ്ട വിഭവ സമാഹരണം മുതൽ ഓണസദ്യ വിളമ്പിക്കൊടുക്കുന്നതെല്ലാം ഇവർ തന്നെയാണ്. മുപ്പതിലധികം വിഭവങ്ങൾ ഉൾപ്പെടുത്തിയ പരമ്പരാഗത കേരളീയ ഓണസദ്യ രുചിവൈവിധ്യം കൊണ്ടും തനിമകൊണ്ടും ശ്രദ്ധേയമായി. 25 പേരടങ്ങുന്ന ഒമ്പത്​ ഗ്രൂപ്പുകളാണ് ഓണസദ്യ വിളമ്പുന്നതിന്​ നേതൃത്വം നൽകിയത്. അബൂദബിയിലെ പ്രമുഖ വ്യവസായികൾ, വിവിധ ഗവൺമെന്‍റ്​ അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, അമച്വർ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുസമൂഹത്തിലെ നിരവധി പേരും കുടുംബസമേതം ഓണസദ്യയിൽ പങ്കുചേർന്നു.

ഒരുമയുടെയും സൗഹൃദത്തിന്‍റെയും പങ്കുവെക്കലിന്‍റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഓണസദ്യയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകസമിതി അംഗങ്ങൾ, വളണ്ടിയർമാർ, വനിതാ വിഭാഗം പ്രവർത്തകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരെ കേരള സോഷ്യൽ സെന്‍റർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അബൂദബിയിലെ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയുടെയും സാംസ്കാരിക ഐക്യത്തിന്‍റെയും മനോഹരമായ അടയാളമായി ഈ വർഷത്തെ ഓണസദ്യ മാറിയെന്ന് ജനറൽ സെക്രട്ടറി സജീഷ് നായർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abu Dhabi Onam Celebration
Next Story