നേതാജി കപ്പ് ആറാം സീസണിന് വെള്ളിയാഴ്ച തുടക്കം
text_fieldsനേതാജി കപ്പിന്റെ ആറാമത് സീസണുമായി ബന്ധപ്പെട്ട് ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
മസ്കത്ത്: നേതാജി കപ്പിന്റെ ആറാമത് സീസൺ വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ മബേലയിലെ ആസാദി ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓമാനിലെ ഫുട്ബോൾ ടീമായ നേതാജി എഫ്.സിയാണ് സംഘാടകർ. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷന്റെ കീഴിലുള്ള 16 ടീമുകൾ ഈ സീസണിൽ ആദ്യമായി മാറ്റുരയ്ക്കുന്നുവെന്ന പ്രത്യേകത ടൂർണമെന്റിനുണ്ട്.കുട്ടികളുടെ സൗഹൃദ ഫുട്ബാൾ മത്സരവും അരങ്ങേറും. ടൂർണമെന്റ് വിജയികൾക്ക് കാഷ് പ്രൈസും ട്രോഫികളും ലഭിക്കുന്നതിനുപുറമേ മികച്ച ഫോർവേഡ്, ഡിഫൻഡർ, ഗോൾകീപ്പർ, മാനേജർ എന്നിവർക്കും പുരസ്കാരങ്ങൾ ലഭിക്കും. ടൂർണമെന്റിന്റെ ഗ്രൂപ് നിർണയ നറുക്കെടുപ്പും ട്രോഫി ലോഞ്ചിങ്ങും നടന്നു. ഭാരവാഹികളായ വരുൺ, അസ്സീം, മുഹ്യിദ്ധീൻ , ഷാഫി ബേപ്പൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

