റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി എ.ഐ സമ്മിറ്റ് സംഘടിപ്പിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.ഐ സമ്മിറ്റിൽ പങ്കെടുത്തവർ
റിയാദ് : മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാനും പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സമ്മിറ്റ് സംഘടിപ്പിച്ചു.സിവ്ര ടെക്നോളജി സി.ഇ.ഒ മഹറൂഫ് പൂളമണ്ണ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് സമീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, വൈസ് പ്രസിഡണ്ട് അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പ് റീജിയണൽ മാനേജറും വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനുമായ നവാസ് റഷീദ് പരിപാടിയിൽ മുഖ്യ പരിശീലകനായിരുന്നു.
നിർമിതബുദ്ധിയുടെ ഉത്ഭവവും വളർച്ചയും മുതൽ ദൈനംദിന ജീവിതത്തിലും തൊഴിൽ, വിദ്യാഭ്യാസ, സംരംഭക മേഖലകളിലും പ്രയോജനപ്പെടുത്താവുന്ന വിവിധ എഐ ടൂളുകളെക്കുറിച്ചും അവ ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികളെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
അൻസാർ നൈത്തല്ലൂർ, അൻസാർ വാഴക്കാട്, ഫൈസൽ തമ്പലക്കോടൻ, പ്രഭാകരൻ ഒളവട്ടൂർ, ജംഷീർ ചെറുകാട്, റഫീഖ് തിരൂരങ്ങാടി, ശിഹാബ് അരിപ്പൻ, ഇസ്മായിൽ, മുത്തു പാണ്ടിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.

