Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് ഇന്ത്യൻ മീഡിയ ഫോറം 'മോജോ മോർണിങ്' ശിൽപശാല

text_fields
bookmark_border
റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിങ് ശിൽപശാല
cancel

റിയാദ്: മാറിവരുന്ന മാധ്യമ ലോകത്ത് സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി വാർത്തകൾ വേഗത്തിൽ തയാറാക്കാനും എഡിറ്റ് ചെയ്ത് പ്രേക്ഷകരിലെത്തിക്കാനുമുള്ള പ്രായോഗിക പരിശീലനവുമായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ് ) ‘മോജോ മോർണിംഗ്’ എന്ന ശീർഷകത്തിൽ ശില്പശാല സംഘടിപ്പിച്ചു.

മൊബൈൽ ജേർണലിസത്തിന്റെ സാധ്യതകളും ആധുനിക മാധ്യമ പ്രവർത്തനത്തിലെ പുതിയ പ്രവണതകളും പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ച് വാർത്താദൃശ്യങ്ങൾ പകർത്തുക, എഡിറ്റ് ചെയ്യുക, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ തയാറാക്കുക തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.

റിംഫ് അക്കാദമിക് കൺവീനർ മിഷാൽ ചെർപ്പുളശ്ശേരി പരിശീലനത്തിന് നേതൃത്വം നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകൾ തയാറാക്കുന്നതിനും ലഭ്യമായ സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുള്ള വിവിധ രീതികൾ അദ്ദേഹം പ്രായോഗികമായി പരിചയപ്പെടുത്തി. വാർത്താവിതരണത്തിലെ വേഗതക്ക് ഒപ്പം വിവരങ്ങളുടെ കൃത്യതയും ആധികാരികതയും ഉത്തരവാദിത്വബോധവും ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയും പരിപാടിയിൽ ചർച്ചയായി.

മാറുന്ന മാധ്യമസാഹചര്യങ്ങൾക്കനുസരിച്ച് മാധ്യമപ്രവർത്തകരുടെ സാങ്കേതിക പരിജ്ഞാനവും തൊഴിൽപരമായ മികവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീഡിയ ഫോറം പരിശീലന പരിപാടി ഒരുക്കിയത്. ബത്ഹയിലെ ലുഹ ഹാളിൽ നടന്ന പരിപാടിക്ക് മീഡിയ ഫോറം ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Indian Media Forum Organizes 'MoJo Morning' Workshop
Next Story