ഖസീം പ്രവാസി സംഘം ഷമ്മാസ് ഏരിയ സമ്മേളനം സമാപിച്ചു
text_fieldsബുറൈദ : ഒൻപതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായുള്ള ഖസീം പ്രവാസി സംഘം ഷമ്മാസ് ഏരിയ സമ്മേളനം ബുറൈദയിൽ സംഘടിപ്പിച്ചു.
വി.എസ് നഗറിൽ നടന്ന സമ്മേളനം റിയാദ് കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. നജീബ് മങ്കട അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സജീവൻ നടുവണ്ണൂർ പ്രവർത്തനറിപ്പോർട്ടും കേന്ദ്രകമ്മറ്റി അംഗം ദിനേശ് മണ്ണാർക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം അശോകൻ കെടാകുളവും അനുശോചന പ്രമേയം സുഹൈൽ എടക്കരയും അവതരിപ്പിച്ചു.
ഷാജഹാൻ ചിരാവിള, ജയൻ ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയാവതരണം നടത്തി. റിയാദ് കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം പർവീസ് തലശ്ശേരി, ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം, പ്രസിഡന്റ് നിഷാദ് പാലക്കാട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സജീവൻ നടുവണ്ണൂർ (സെക്രട്ടറി), ജയൻ ജോസ് (ജോ. സെക്രട്ടറി), നജീബ് മങ്കട (പ്രസിഡന്റ്), ഷാജി പുനലൂർ (വൈ. പ്രസിഡന്റ്), അശോകൻ കെടാകുളം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജയൻ ജോസ് സ്വാഗതവും സജീവൻ നടുവണ്ണൂർ നന്ദിയും പറഞ്ഞു.

