പ്രഫ. പി. അബ്ദുൽ അസീസിന് പി.എസ്.എം.ഒ കോളജ് അലുംനി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി
text_fieldsപ്രഫ.പി.അബ്ദുൽ അസിസിന് പി.എസ്.എം.ഒ കോളജ് അലുംനി ജിദ്ദ ചാപ്റ്റർ സ്വീകരണം
നൽകിയപ്പോൾ
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ തിരുരങ്ങാടി പി.എസ്.എം. ഒ കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി അബ്ദുൽ അസീസിന് പി. എസ്. എം.ഒ കോളജ് അലുംനി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. മുഖ്യ രക്ഷാധികാരി സലാഹ് കാരാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് ഒളവട്ടൂർ, അഷ്റഫ് അഞ്ചാലൻ, കെ. എം. എ ലത്തീഫ്, അനിൽ മുഹമ്മദ്, മുജീബ് മുത്തേടത്ത്, മൊയ്ദു വലിയകത്ത്, ഷാജി അരിമ്പ്രതൊടി, വി. പി മുസ്തഫ, ഡോക്ടർ ഫൈസൽ, ഡോക്ടർ ഷുഹൈബ് കൊളക്കാടൻ, ബഷീർ അച്ഛമ്പാട്ട്, അബ്ദുസ്സമദ് പൊറ്റയിൽ, ഇലിയാസ് കല്ലിങ്ങൽ, അബ്ദുൽഗഫൂർ, ജലാൽ തേഞ്ഞിപ്പാലം, ബീരാൻ കോയിസ്സൻ, സാലിഹ് കൊളക്കാടൻ, അനിസ് കല്ലിങ്ങൽ, ഹസ്സൻ, ഫൈസൽ താനൂർ, ജംഷിബാവ കാരി, ഇ.കെ ഷിയാസ്,ദിൽഷാദ് കൂളത്ത്, ജബ്ബാർ പാലത്തിങ്ങൽ, പി. യൂനുസ് എടവണ്ണ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അഷ്റഫ് കുന്നത്ത് സ്വാഗതവും റഷീദ് പറങ്ങോടത്ത് നന്ദിയും പറഞ്ഞു. പ്രൊഫ. പി അബ്ദുൽ അസീസ് മറുപടി പ്രസംഗം നടത്തി. തിരുരങ്ങാടി പി.എസ്.എം.ഒ കോളജ് സ്ഥാപക നേതാവായ എം.കെ ഹാജിയുടെ ആദർശ പാത കൃത്യമായി പിന്തുടരാൻ കോളജ് അധികൃതർ ഏറെ ജാഗ്രത കാണിക്കുന്നുണ്ടെന്നും എവിടെ എത്തിയാലും കോളജിലെ പൂർവ വിദ്യാർഥികളെ കാണാൻ കഴിയുന്നത് ഏറെ സന്തോഷം ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

