Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പക്ഷാഘാതം ബാധിച്ച് തൃശൂർ സ്വദേശി ജുബൈലിൽ ചികിത്സയിൽ; നാട്ടിലെത്തിക്കാൻ ശ്രമം

text_fields
bookmark_border
സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ​ത്തു​ട​ർ​ന്ന് നേ​ര​ത്തെ യാ​ത്രാ​വി​ല​ക്ക് നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
saudi arabia
cancel
camera_alt

ര​ൺ​വീ​ർ

ജു​ബൈ​ൽ: പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് ശ​രീ​ര​ത്തി​ന്റെ ഒ​രു​വ​ശം ത​ള​ർ​ന്ന തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി ഇ​ത്തി​ക്കാ​ട്ട് വീ​ട്ടി​ൽ ര​ൺ​വീ​ർ (57) മൂ​ന്ന് മാ​സ​മാ​യി ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. ഭീ​മ​മാ​യ ആ​ശു​പ​ത്രി ബി​ൽ കു​ടി​ശ്ശി​ക​യും മ​റ്റ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ഉ​ള്ള​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ര​ൺ​വീ​റി​നെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ജു​ബൈ​ലി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ.

ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള ര​ൺ​വീ​ർ ജു​ബൈ​ലി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക​നും വൃ​ദ്ധ​യാ​യ അ​മ്മ​യും അ​ട​ങ്ങു​ന്ന സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.​സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ​ത്തു​ട​ർ​ന്ന് നേ​ര​ത്തെ യാ​ത്രാ​വി​ല​ക്ക് നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ നാ​സ് വ​ക്കം, സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി എ​ന്നി​വ​ർ വി​ഷ​യം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്രാ​വി​ല​ക്കി​ന് ഭാ​ഗി​ക​മാ​യി പ​രി​ഹാ​ര​മാ​യി​ട്ടു​ണ്ട്. എ​ങ്കി​ലും ബാ​ധ്യ​ത​ക​ൾ തീ​ർ​പ്പാ​ക്കി രോ​ഗി​യെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് വ​ലി​യൊ​രു തു​ക ആ​വ​ശ്യ​മാ​ണ്. അ​ത് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജു​ബൈ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സോ​യി​യേ​ഷ​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ. ര​ൺ​വീ​റി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ പ്ര​വാ​സി​യാ​യ ബ​ന്ധു (പി​താ​വി​ന്റെ സ​ഹോ​ദ​ര​പു​ത്ര​ൻ) ര​ൺ​ധീ​റും നി​ല​വി​ൽ സൗ​ദി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വി​ഷ​യം നോ​ർ​ക്ക​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Paralyzed Expat Needs Repatriation
Next Story