തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ ‘ട്രിവ' യുടെ ഓണാഘോഷം അരങ്ങേറി
text_fieldsതിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ നിന്ന്
റിയാദ്: തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മയായ 'ട്രിവ' യുടെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായ പരിപാടികളോടെ അരങ്ങേറി. ആഘോഷച്ചടങ്ങുകൾ പ്രവാസലോകത്ത് മാവേലി നാടിന്റെ ഗൃഹാതുരത്വമുണർത്തുന്നതായി മാറി. ട്രിവ പ്രസിഡന്റ് ഷിറാസ് പോത്തൻകോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഫോർക്ക പ്രതിനിധി റഹ്മാൻ മുനംപത്ത് ഉദ്ഘാടനം നിർവഹിച്ചു. ട്രിവ ചെയർമാൻ രവി കാരക്കോണം ചടങ്ങിന് നേതൃത്വം നൽകി.
കൂട്ടായ്മയുടെ സെക്രട്ടറിമാരായ നന്ദു അരിമാനൂർ, നിസാം വടശ്ശേരികോണം, ട്രഷറർ മൻസൂർ കല്ലറ, വൈസ് പ്രസിഡന്റുമാരായ ബിനു അരുവിപ്പുറം, നവാസ് ചവർക്കോട് എന്നിവർ സംസാരിച്ചു. റിയാദിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജയൻ കൊടുങ്ങല്ലൂർ, സുരേന്ദ്രൻ കൂട്ടായി, നാസർ കാരക്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, നാസർ ലെയ്സ്, സിയാദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
ചാരിറ്റി കൺവീനർ നാസർ കല്ലറ, മീഡിയ കൺവീനർ അരുൺ കാരക്കോണം, സ്പോർട്സ് കൺവീനർ സനിൽ കുമാർ, അഡ്വൈസറി ബോർഡ് മെമ്പർമാരായ ഡോ. ജയചന്ദ്രൻ, ശ്രിലാൽ സുഗതകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ, എക്സിക്യൂട്ടീവ് മെമ്പർമാരായ അംജിത്ത്, അനസ് ചാത്തൻപാറ, ബിനീഷ്, ഫിറോസ്, കെ.എൻ. പോൾ, റാസി കൊരണി, സജീവ് സ്വാമിനാഥൻ, ഷമീം വർക്കല, ഷെർഷ ഷമീർ, ഷമീർ തവ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
വർണാഭമായ പൂക്കളവും, ഓണപ്പാട്ടുകളും, തിരുവാതിരയും, വിവിധ കലാപരിപാടികളും അരങ്ങേറിയതോടെ ചടങ്ങ് അത്യന്തം ആവേശകരമായി. പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കപ്പുറം ഒത്തുകൂടാനും പരസ്പര സ്നേഹം പങ്കുവെക്കാനും ലഭിച്ച അവസരം ഏവരും ഒരേപോലെ ആസ്വദിച്ചു. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ഈ വർഷത്തെ ആഘോഷപരിപാടികൾക്ക് സമാപനമായത്.

