Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി മു​ട​ങ്ങ​രു​ത് -കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി

text_fields
bookmark_border
നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി മു​ട​ങ്ങ​രു​ത് -കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി
cancel

റി​യാ​ദ്: എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി മു​ട​ങ്ങ​രു​തെ​ന്ന് റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ട​പ​ടി പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ളി ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക കേ​ര​ള​സ​ഭ​യി​ലൂ​ടെ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ച്ചും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​മാ​ണ് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. സാ​ധാ​ര​ണ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​ള്ള പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കി​യ പ​ദ്ധ​തി വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് നേ​ടി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ളി​സി എ​ടു​ക്കാ​തി​രു​ന്ന​വ​ർ പോ​ലും പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ കേ​ട്ട് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അം​ഗ​ങ്ങ​ളാ​വാ​നും, തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള വ​രും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും പോ​ളി​സി പു​തു​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ സ​ഹാ​യം ന​ൽ​കി​യ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും നി​ര​ന്ത​രം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. സം​ശ​യ​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ന​ൽ​കാ​നും ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​നും നോ​ർ​ക്ക​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​ത്ത​തും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തും പ്ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പ്ര​വാ​സി​ക​ളെ വീ​ണ്ടും സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി തു​ട​രാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Insurance Hike Protests
Next Story