Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നജ്‌റാൻ കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതി കാമ്പയിനും ചരിത്ര ഭാഷണവും സംഘടിപ്പിച്ചു

text_fields
bookmark_border
നജ്‌റാൻ കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതി കാമ്പയിനും ചരിത്ര ഭാഷണവും സംഘടിപ്പിച്ചു
cancel

നജ്‌റാൻ: നജ്‌റാൻ കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതികാമ്പയിൻ ഉദ്ഘാടനവും മുസ്‌ലിം ലീഗ് ചരിത്ര ഭാഷണവും സംഘടിപ്പിച്ചു. സുബൈർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. സലീം ഉപ്പള അധ്യക്ഷത വഹിച്ചു.

സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം ബഷീർ കരിങ്കല്ലത്താണി നിർവഹിച്ചു. സലാം പൂളപ്പൊയിൽ, അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, സത്താർ തച്ചനാട്ടുകര, അബ്ദുസ്സലാം ദാരിമി, ഹമീദ് ചേലാമ്പ്ര, ഫൈസൽ ദഹറാൻ, ഗഫൂർ തവനൂർ, സാദിഖ് കൊല്ലം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

സൗദി റെഡ് ക്രസന്റിന്റെ ലൈഫ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട സലീം ഉപ്പളയെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ നേട്ടം നജ്‌റാനിലെ കെ.എം.സി.സി പ്രവർത്തകർക്ക് അഭിമാനമായി. ചടങ്ങിൽ അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, അബ്ദു സലാം പൂളപോയിൽ, നൗഫൽ കുളത്തൂർ , സത്താർ തച്ചനാട്ടുകര, എന്നിവർക്ക്‌ നജ്‌റാൻ കെ.എം.സി.സി മൊമെന്റോ നൽകി ആദരിച്ചു. നൗഫൽ കുളത്തൂർ സ്വാഗതവും നസീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Najran KMCC Organizes Social Security Campaign and Historical Lecture
Next Story