വേൾഡ് മലയാളി കൗൺസിൽ ജുബൈൽ പ്രൊവിൻസ് രൂപവത്കരിച്ചു
text_fieldsജുബൈൽ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടേയും ഖോബാർ പ്രൊവിൻസിന്റേയും നേതൃത്വത്തിൽ ജുബൈലിൽ സംഘടിപ്പിച്ച സംഗമവും ജുബൈൽ പ്രൊവിൻസ് ഉദ്ഘാടനവും നടന്നു. മാരിയട്ട് കോർട് യാർഡിൽ നടന്ന പരിപാടി ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസ കോയ ഉദ്ഘാടനം ചെയ്തു. മുബാറക് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഷാജി സുബൈർ മുഖ്യ പ്രഭാഷണം നടത്തി. ഷാസ ഷമീം ഖുർആൻ പാരായണം നടത്തി. ഗ്ലോബൽ എജ്യുക്കേഷൻ, സയൻസ് ആൻഡ് ടെക്നോളജി ഫോറം ചെയർമാൻ നജീബ് അരഞ്ഞിക്കൽ പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞാചടങ്ങിന് നേതൃത്വം നൽകി. അൽ ഖോബാർ പ്രൊവിൻസ് ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് അഭിഷേക് സത്യൻ, അൽ ഖോബാർ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അഡ്മിൻ സാമുവൽ ജോൺസ്, ഓർഗനൈസേഷൻ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റും ഓഡിറ്ററുമായ എൻ.കെ ദിനേശ് എന്നിവർ അംഗത്വ വിതരണം നിർവഹിച്ചു. ചാർട്ടർ സർട്ടിഫിക്കറ്റ് മൂസ കോയ ജുബൈൽ പ്രൊവിൻസിന് കൈമാറി. പ്രൊവിൻസിന്റെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ ജമീല ഷാഹുൽ ഹമീദ് ജുബൈൽ പ്രൊവിൻസ് വിമൻസ് കൗൺസിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഖോബാർ പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി അഷ്റഫ് ആലുവ, ട്രഷറർ അജീം ജലാലുദ്ദീൻ, ബിസിനസ് ഫോറം വൈസ് ചെയർമാൻ അബ്ദു സലാം, ജോയിന്റ് സെക്രട്ടറി ദിലീപ്, ഖോബാർ പ്രൊവിൻസ് വൈസ് ചെയർപേഴ്സൺ ശംല നജീബ്, വിമൻസ് കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേക്, പ്രസിഡന്റ് അനുപമ ദിലീപ്, സെക്രട്ടറി റിനി ബാബു, ട്രഷറർ ഷീജ അജീം, ഡബ്ല്യു.എം.സി. ഖോബാർ ടോസ്റ്റ്മാസ്റ്റർ ക്ലബ് പ്രസിഡന്റ് ഭാവന ദിനേശ്, ജുബൈൽ മലയാളി സമാജം പ്രതിനിധി ബൈജു അഞ്ചൽ, സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി, നാജ്കോ അറേബ്യ കോൺട്രാക്റ്റിങ് കമ്പനി സി.ഇ.ഒ. സാബു ഗോപാലൻ, 'ഗൾഫ് മാധ്യമം' ലേഖകൻ ശിഹാബ് മങ്ങാടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. നവ്യ വിനോദിന്റെ 'പൊൻതൂലിക' എന്ന സംഗീത ആൽബവും പരിപാടിയിൽ പ്രദർശിപ്പിച്ചു. ഡബ്ല്യു.എം.സി. അംഗങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. ഫാത്തിമ ഷാജി, റീം റിയാസ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. ജുബൈൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി ബെൻസൺ സാമുവൽ സ്വാഗതവും ട്രഷറർ യു.വി ഹാരിസ് നന്ദിയും പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ജുബൈൽ പ്രൊവിൻസ് ഭാരവാഹികൾ: ഷാജി സുബൈർ (ചെയ.), മുബാറക് ഷാജഹാൻ (പ്രസി.), ബെൻസൺ സാമുവൽ (ജന. സെക്ര.), യു.വി ഹാരിസ് (ട്രഷ.), ഗിരീഷ് കുമാർ, ഷഫീഖ് താനൂർ, ശരണ്യ ശരത് (വൈസ് ചെയ.), എൻ.പി റിയാസ്, എബി ജോൺ (വൈസ് പ്രസിഡ.), ലെനിൻ എം. കുറുപ്പ് (ജോ. സെക്ര.), ബൈജു അഞ്ചൽ, സന്തോഷ് കുമാർ ചക്കിങ്ങൽ, ഷജീർ തച്ചമ്പാറ, രാജേഷ് കുമാർ, അബ്ദുൽ ജലീൽ, ആഷ ബൈജു, സിനി സന്തോഷ്, നീതു രാജേഷ്, ഫരീദ ഹാരിസ്, തോമസ് മാമൂടൻ, മെഹർ ഷാജി, സുമൊദ് മോഹൻ പാഴൂർ, നവീൻ കൊത്തേരി (ഇ.സി. അംഗങ്ങൾ).

