Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈൽ മലയാളി സമാജം ലേഡീസ് വിങ് ഒന്നാം വാർഷികാഘോഷം

text_fields
bookmark_border
ജുബൈൽ മലയാളി സമാജം ലേഡീസ് വിങ് ഒന്നാം വാർഷികാഘോഷം
cancel
camera_alt

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ലേ​ഡീ​സ് വി​ങ് സം​ഘ​ടി​പ്പി​ച്ച ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 

ജുബൈൽ: ജുബൈൽ മലയാളി സമാജം ലേഡീസ് വിംങിന്റെ ഒന്നാം വാർഷികാഘോഷം ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സറാഭായ് സൈഫുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളി സമാജം ലേഡീസ് വിങ് പ്രസിഡന്റ് ആശാ ബൈജു അധ്യക്ഷത വഹിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾക്ക് വിവിധ ഡോക്ടർമാർ നേതൃത്വം നൽകി.

ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ. പരിശീലനത്തിന് ഡോ. ഫാത്തിമത്തു ലബീബയും, സെർവിക്കൽ കാൻസർ ബോധവൽക്കരണ ക്ലാസിന് ഡോ. റഹ്മത്തുന്നിസ്സ കരീമും നേതൃത്വം നൽകി. സരിത ബിജുവും ക്ലാസിൽ പങ്കെടുത്തു. രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, എച്ച്.പി.വി. വാക്സിനേഷൻ, നേരത്തെയുള്ള രോഗനിർണയം എന്നിവ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് നടന്ന സംശയനിവാരണ സെഷനിൽ പങ്കെടുത്തവർ സജീവമായി സംവദിച്ചു.

ക്ലാസുകൾ നയിച്ച ഡോക്ടർമാരെ ജുബൈൽ മലയാളി സമാജം വൈസ് പ്രസിഡന്റുമാരായ അനു സുരാജും ധന്യ ഫെബിനും ചേർന്ന് ചടങ്ങിൽ ആദരിച്ചു. ലിംറ ഷഫീഖ് ഖുർആൻ പാരായണം നടത്തി. എൽസി ജോയ്സ് പരിപാടിയുടെ അവതാരകയായിരുന്നു. സെക്രട്ടറി നീതു രാജേഷ് സ്വാഗതവും ട്രഷറർ സിനി സന്തോഷ് നന്ദിയും പറഞ്ഞു. ഷാലിനി, ബിബി രാജേഷ്, ബിനു ശരത്, ഗീതു, ഫരീദ ഹാരിസ്, ഷൈഖ, ശരണ്യ, ഫാത്തിമ, നദീറ, ജസീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jubail Malayali Samajam Ladies Wing First Anniversary: CPR & Cancer Awareness
Next Story